Agni Sakshi | അഗ്നി സാക്ഷി

February 20, 2023

Agni Sakshi | അഗ്നി സാക്ഷി 📍ഇന്ത്യയിലെ തന്നെ മികച്ച എഴുത്തുകാരിൽ ഒരാളായ "ലളിതാംബിക അന്തർജനത്തിൻ്റെ" വളരെ പ്രശസ്തമായ കൃതികളിൽ ഒന്ന് അങ്ങനെ വിശേഷിപ്പിക്കുന്നത് തന്നെയാണ് ഉചിതം , അവർണ്ണ സവർണ്ണ മേൽക്കോയ്മ നില നിന്നിരുന്ന കാലത്ത് നാം പഠിച്ചതാണെങ്കിലും കേട്ടറിഞ്ഞതാണെങ്കിലും അവർണ്ണർക്ക് മേലുള്ള അതിക്രമങ്ങളും ചെയ്തികളുമൊക്കെ ആയിരുന്നു എന്നാൽ ഇവിടെ നേരെ മറിച്ച് ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളുടെ പച്ചയായ ആവിഷ്ക്കാരം അതാണ് മുഴുവനായി പറഞാൽ ഈ കൃതി

📍നോവലിൻ്റെ ചെറിയ ഒരു സംഗ്രഹം എന്ന രീതിയിൽ പറയുകയാണെങ്കിൽ പേരും പ്രശസ്തിയും ഭൂസ്വത്തുക്കളും ആവശ്യത്തിലേറെയുള്ള പ്രശസ്ത ബ്രാഹ്മണ കുടുംബമാണ് മാനമ്പിള്ളി ഇല്ലം , അവിടേക്കാണ് ദേവകി അല്ലെങ്കിൽ ദേവി ബഹൻ അതുമല്ലെങ്കിൽ തേതിയേട്ടത്തിയേ ഇല്ലത്തെ സത്ഗുണനും സ്നേഹ സമ്പന്നനുമായ ഉണ്ണി നമ്പൂതിരി വേലി കഴിച്ച് കൊണ്ട് വരുന്നത് , മുൻ ജന്മ സുഗൃതം , ആ പെൺകുട്ടിയുടെ ഭാഗ്യം എന്നൊക്കെ സമൂഹം ഒന്നിച്ചു പറഞ്ഞൂ എങ്കിലും തേതി കുട്ടിയുടെ ഭർത്താവാകുവാൻ അയാൾക്ക് സാധിച്ചില്ല തൻ്റെ ഇല്ലവും ആചാരങ്ങളും താൻ ധർമ്മം ആണെന്ന് തെറ്റിദ്ധരിക്കുന്ന കാര്യങ്ങളിൽ മുഴുകി അയാൾ ജീവിതം മുന്നോട്ട് നയിക്കുന്നു , അങ്ങനെ ദേവകിക്ക് തൻ്റെ  ഭർതൃ ഗൃഹം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നു, ഉണ്ണി നമ്പൂതിരി സ്വ ജീവിതം നയിക്കുകയും വിചിത്രനായി മരിക്കുകയും ചെയ്യുന്നു , എങ്കിൽ ദേവകി പിന്നീട് ദേവി ബഹനാവുകയും സ്വാതന്ത്ര്യ സമരത്തിലും മറ്റും പങ്കെടുക്കുകയും സമൂഹത്തിൽ സ്ത്രീത്വത്തിൻ്റെ ഉറച്ച ശബ്ദമായി മാറുകയും ചെയ്യുന്നു ജീവിതാവസാനം അവർക്ക് എവിടെയും സമാധാനം കണ്ടെത്തുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു അവസാനം ഹിമാലയത്തിൽ വെച്ച് അവളുടെ ഉറ്റ സുഹൃത്തും പ്രാണ വായുവും ഉണ്ണി നമ്പൂതിരിയുടെ ആർദ്ധ സഹോദരിയുമായി മിസ്സിസ് നായർ ( തങ്കം) നെ കണ്ടെത്തുകയും  തനിക്ക് പിറക്കാതെ പോയ തൻ്റെ മകനെ തങ്കത്തിൻ്റെ മകനിൽ കണ്ടെത്തുകയും ചെയ്യുന്നു .

📍അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീ ജീവിതത്തിൻ്റെ കഥയായി നമുക്ക് ഈ നോവലിനെ വിശേഷിപ്പിക്കാം , സ്വാതന്ത്ര്യ സമരത്തെയും ദേശീയ പ്രശ്നങ്ങളെയും പശ്ചാത്തലമാക്കി ബ്രാഹ്മണ സമൂഹത്തിലെ പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന ഈ നോവൽ സാഹിത്യ അക്കാദമി അവാർഡ്, പ്രഥമ വയലാർ അവാർഡ് , കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ നേടിയിട്ടുണ്ട്, പ്രശസ്ത ചലച്ചിത്രകാരനായ ശ്യാമപ്രസാദ് അഗ്നിസാക്ഷിക്ക് ചലചിത്രാവിഷ്‌ക്കാരത്തിലൂടെ പുതു ജീവൻ  നല്‍കിയപ്പോള്‍ (1999) ദേശീയ ബഹുമതിയടക്കം എട്ട് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചുവെന്നതും സ്മരണീയമാണ്

📍രക്തം മുലപ്പാൽ ആക്കുന്ന സ്ത്രീ ജീവിതത്തിൻ്റെ എക്കാലത്തെയും മികച്ച സ്വർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ ഇന്നുവരെ വയനാക്കാരുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട കൃതികളിൽ ഒന്നായി നില നിൽക്കുന്നു , പുതുതായി വായന തുടങ്ങുന്നവർക്കും വായിക്കാൻ ഇഷ്ടമുളളവർക്കും തിരഞ്ഞെടുക്കാം...


Published In  ; 1976


No Of Pages : 134


Click here to Buy 

You Might Also Like

0 Comments