Ant-Man and the Wasp: Quantumania Movie Malayalam Review

February 17, 2023


🔻 ലോകത്തിലെ ഏറ്റവും വലിയ കോമിക്സ് മേക്കേഴ്സുകളിൽ  ഒന്നായ "Marvel Studios" അവരുടെ ഫേസ് 5 നു തുടക്കം കുറിച്ചുകൊണ്ട്  Ant-Man and the Wasp: Quantumania എന്ന ഏറ്റവും പുതിയ സിനിമ പുറത്തിറക്കി , ഫേസ് 4 ആരാധകരിൽ ഉണ്ടാക്കിയ ക്ഷീണം പൂർണ്ണമായും മാറ്റുവാൻ സാധിക്കും എന്ന പ്രതീക്ഷയിൽ പുറത്തിറക്കിയ ചിത്രമാണിത് , 2018 ൽ ഇറങ്ങിയ And Man and the Wasp ൻ്റെ തുടർച്ചയാണ് ചിത്രം ,  ഇതിന് മുന്നേയുള്ള രണ്ട് ചിത്രങ്ങളും ഡയറക്ട് ചെയ്ത "Peyton Reed " എന്ന സംവിധായകൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് 

🔻കഥയിലേക്ക് വരുമ്പോൾ  മാർവൽ സിനിമകളിലൂടെ പലപ്പോഴായി കേട്ടിരിക്കുന്ന ഇതുവരെ മുഴുവനായും പിടികിട്ടാത്ത  സമയത്തിനും സ്പേസിനും ഇടയിലുള്ള " "Quantum Realm" എന്ന മായിക ലോകം Scott Lang (Ant man) ൻ്റെയും Hope ( Wasp) ൻ്റെയും മകളായ Cassie തൻ്റെ പുതിയ പരീക്ഷണത്തിലൂടെ "Qantum Realm" മായി ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കുന്നു പരീക്ഷണം പരാജയപ്പെടുകയും Scott, Hope, Cassie , janet , Hang എന്നിവർ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി Quantum World ലെത്തുന്നൂ, അതി വിശാലമായ അൽഭുതങ്ങളാൽ നിറഞ്ഞ ലോകം അവിടം അടക്കി വാഴുന്ന Kang എന്ന അതി ശക്തനായ വില്ലനും, നേരത്തെ പറഞ്ഞിരുന്നല്ലോ 2018 ൽ പുറത്തിറങ്ങിയ Ant man and the Wasp എന്ന ചിത്രത്തിൽ 30 വർഷത്തോളം Qunatum Realm ൽ അകപ്പെട്ടു കിടന്നിരുന്ന janet നെ Scott, Hope , Hang എന്നിവർ ചേർന്ന് രക്ഷിച്ച് തിരികെ ഭൂമിയിൽ എത്തിക്കുന്നുണ്ട് , ഈ 30 വർഷങ്ങളിൽ Quantum Realm യിൽ സംഭവിച്ച കാര്യങ്ങളാണ് ഈ സിനിമയിലെ കഥയിലേക്ക് നയിക്കുന്നത്


🔻സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത തികച്ചും ഒരു ദൃശ്യ വിരുന്ന് തന്നെയാണ് എന്നുള്ളതാണ് അത്രയ്ക്കും മികച്ച് നിൽക്കുന്നുണ്ട് സിനിമയിലെ Visual രംഗങ്ങൾ Qunatum Realm എന്ന ലോകവും അവിടുത്തെ ജീവജാലങ്ങളും അത്ര മനോഹരമായിട്ടും പൂർണ്ണതയോടെയുമാണ് നിർമ്മിച്ചിരിക്കുന്നത് അതിന് Marvel ൻ്റെ CGI Team ഒരു വലിയ കയ്യടി അർഹിക്കുന്നുണ്ട്


🔻ഗ്രാഫിക്സിലെ മികവ് തിരക്കഥയിൽ കൊണ്ട് വരാൻ Marvel ന് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് സിനിമയുടെ തകർച്ചയും ഏറ്റവും വലിയ പോരായ്മയും സിനിമയിൽ ഒരു തരത്തിലും പ്രേക്ഷകനെ ഇമോഷണലി കണക്ട് ചെയ്യിക്കാൻ സിനിമയ്ക്ക് ആയിട്ടില്ല , സിനിമയിലെ മറ്റൊരു ആകർഷണം Marvel അവതരിപ്പിച്ച പുതിയ വില്ലൻ കഥാപാത്രമായ "Kang The Conqueror" തന്നെയാണ് , ഇൻഫിനിറ്റി സാഗയിൽ Marvel അവതരിപ്പിച്ച എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രമായ "Thanos" നേ പോലെ മൾട്ടിവേഴ്സ് സാഗയിൽ Kang നെ കൊണ്ടുവരാനാണ് Marvel ശ്രമിച്ചത് അതിൽ പൂർണ്ണമായും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് "Thanos" പ്രേക്ഷകരിൽ കൊണ്ട് വന്ന ഭീതിയുടെ 4 ൽ ഒരംശം പോലും ഭയം കൊണ്ട് വരാൻ kang ന് സാധിച്ചിട്ടില്ല അതിന് കാരണം സിനിമയുടെ മോശം തിരക്കഥ തന്നെയാണ്,  ഫേസ് 4 ൽ പുറത്തിറങ്ങിയ Loki series ൽ മുൻപ് kang നെ അവതരിപ്പിച്ചു എങ്കിലും മുഴുനീള വില്ലനിസം ഈ ചിത്രത്തിലൂടെയാണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത് ലോകിയിൽ നമ്മൾ കണ്ടത് Kang ൻ്റെ മറ്റൊരു Vareint നെയാണ് , " Jonathan Majors " ആണ് സിനിമയിൽ Kang ആയി വേഷപ്പകർച്ച നൽകിയത് 

🔻ഒട്ടും തൃപ്തികരമല്ലാത്ത തിരക്കഥയും അമ്പരപ്പിക്കുന്ന Visual രംഗങ്ങളുമായി സിനിമ മൊത്തത്തിൽ എനിക്ക് ഒരു Average അനുഭവമായിട്ട് തോന്നി , ഫേസ് 5 ൻ്റേ തുടക്കം തന്നെ ആരാധകർക്ക് നിരാശയാണ് MCU സമ്മാനിച്ചിരിക്കുന്നത്  , സിനിമ കാണുന്നവർ ഒരിക്കലും അവസാനത്തെ 2 പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഒഴിവാക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു


Duration : 2hr 5 min

My Rating : ★★☆☆☆ 1/2

You Might Also Like

0 Comments