Romancham Malayalam Movie Review

February 08, 2023


🔻 Jithu Mahadevan കഥ എഴുതി സംവിധാനം ചെയ്തപ്പോൾ മലയാളിക്ക് ലഭിച്ചത് 2023 ലെ ആദ്യ മുഴുനീള കോമഡി ഹൊറർ ചിത്രം 2007 കാലഘട്ടത്തിൽ ബാംഗ്ലൂരിലെ 7 മലയാളി യുവാക്കളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്ന് പ്രജോദനമായിയാണ് സിനിമയ്ക്ക് ആസ്പദമായ കഥ നിർമ്മിച്ചിരിക്കുന്നത് ചുരുക്കി പറഞ്ഞാൽ അതെ " Based On A True Story" . 

🔻ബാംഗ്ലൂരിലെ ഒരു ആശുപത്രിയിലെ ICCU മുറിയിലെ അവ്യക്തമായ കാഴ്ചകളിലൂടെയാണ്  സിനിമ ആരംഭിക്കുന്നത് , കഥയിലെ കേന്ദ്ര കഥാപാത്രമായ ജിബി (സൗബിൻ ഷാഹിർ) ൻ്റെ കഥാപാത്രം ആശുപത്രിയിലെ മലയാളി നഴ്‌സിനോട് കഥ പറയുന്ന രീതിയിലാണ് കഥ മുന്നോട്ട് പോവുന്നത് , യൗവ്വനത്തിൻ്റെ ലഹരിയിൽ ജീവിതം ആസ്വദിക്കുന്ന പ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത  6 പേരും ജോലിയും ജീവിതത്തിൽ ചിട്ടയും ഭക്തിയുമുള്ള ഒരു 7മനും അടങ്ങുന്ന ഒരു കൂട്ടം പകൽ സമയങ്ങളിൽ വീട്ടുജോലികൾ വീതിച്ച് നൽകിയും  രാത്രി സമയങ്ങളിൽ വോളി ബോൾ കളിച്ചും ഇണക്കങ്ങളും പിണക്കങ്ങളുമായ് മുന്നോട്ട് പോയിക്കൊണ്ടിക്കുമ്പോൾ ജിബിയ്ക്ക് ഓജോ ബോർഡിനോട് തലപര്യം തുടങ്ങുകയും കൂട്ടുകാരെ പറഞ്ഞ് അതിലേക്ക് കൊണ്ട് വരുകയും ചെയ്യുന്നു ആദ്യം തമാശ എന്ന രീതിയിൽ തുടങ്ങുന്ന കാര്യം പിന്നീട് അവരുടെ നിയന്ത്രണത്തിൽ നിന്ന് പോവുന്നു , സാധാരണ  ഒരു ഹൊറർ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി മുഴുനീള ഒരു കോമഡി പാക്കേജ് ആണ് ചിത്രം സമ്മാനിക്കുന്നത് അത് കൊണ്ട് തന്നെ ഹൊറർ എന്ന കാര്യം പ്രേക്ഷകരുടെ മനസ്സിലേക്ക് വരുകയില്ല എന്നുള്ളത് തീർച്ചയാണ് Situational കോമഡികളുടെ മാല ചാർത്ത് എന്ന് തന്നെ വേണമെങ്കിൽ വിശേഷിപ്പിക്കാം , കഥാപാത്രങ്ങൾ ഓരോരുത്തരും ഒന്നിനൊന്നു മികച്ച് നിൽക്കുന്നു , ചിത്രത്തിൽ "Mukesh" എന്ന കഥാപാത്രം ചെയ്ത "Siju Sunny" എന്ന പുതുമുഖത്തിൻ്റെ Performance എടുത്ത് പറയേണ്ടതാണ് , അർജുൻ അശോകൻ "സിനു സോളമൻ" എന്ന ഒരു വേഷം കഥയിൽ ചെയ്യുന്നുണ്ട് അതും പ്രേക്ഷകരിൽ ചിരി പടർത്തുന്ന ഒരു കഥാപാത്രം തന്നെയാണ് ഇവർക്കൊപ്പം ചെമ്പൻ വിനോദ്, സജിൻ ഗോപു, അനന്ത രാമൻ, എബിൻ ബിനോ, ജഗദീഷ് കുമാർ, ജോയിമോൻ ജ്യോതിർ, അഫ്സൽ, ശ്രീജിത്ത് നായർ എന്നിവരും കൂടി ചേരുമ്പോൾ സിനിമയിലെ ചിരി മേളത്തിൻ്റെ റേഞ്ച് തന്നെ മാറുകയാണ്. അതി നാടകീയമായ മുഹൂർത്തങ്ങളോ സംഘട്ടന രംഗങ്ങളോ ഒന്നുമില്ല എങ്കിലും സ്വാഭാവികമായ രീതിയിൽ കഥ പറഞ്ഞ് പോവുന്നു എന്നുള്ളത് തന്നെയാണ് സിനിമയുടെ വിജയവും, ക്ലൈമാക്സിൽ രണ്ടാം ഭാഗത്തിലേക്കുള്ള സൂചന നൽകി കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ട് തന്നെയാണ് സിനിമ അവസാനിക്കുന്നത്.

🔻പശ്ചാത്തല സംഗീതത്തിന് സിനിമയിൽ വളരെ അധികം പ്രാധാന്യം കൊടുത്തിട്ടുണ്ട് അത് മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാൾ ആയ "Sushin Shyam" കൂടെ ആയപ്പോൾ ഏറ്റവും മികവുറ്റത് തന്നെ ആയി. ജോൺപോൾ ജോർജ് പ്രോഡക്ഷൻസിന്റെയും ഗുഡ് വിൽ എന്റർടൈൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

🔻മുഴുവനായി പറഞ്ഞാൽ ബാച്ചിലേഴ്സ് ലൈഫിൻ്റെ പച്ചയായ ആവിഷ്ക്കാരം തിരക്ക് പിടിച്ച് ജീവിതത്തിൽ ഒരു 2. hrs മാറ്റിവെക്കുകയാണെങ്കിൽ ഫാമിലിയുമായി enjoy ചെയ്ത് കാണാം ധൈര്യമായി ടിക്കറ്റ് എടുക്കാം നിരാശരവുകയില്ല..

Duration : 2hr 12m

My rating :★★★★☆

You Might Also Like

0 Comments