Thankam Malayalam Movie Review

February 22, 2023


 🔻"Shyam Pushkaran " എഴുതി "Saheed Arafath" സംവിധാനം ചെയ്ത 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് "തങ്കം" , ശ്യാം പുഷ്ക്കരൻ എന്നൊരു പേര് തന്നെയാണ് സിനിമയിലേക്കുള്ള ഒരു ആസ്വാധാകൻ എന്ന നിലയിൽ എന്നെ ആകർഷിച്ചത് മലയാളത്തിലെ നിലവിലെ മികച്ച ഒരു തിരക്കഥാകൃത്താണ് അദ്ദേഹം , തങ്കത്തിൻ്റെ കാര്യത്തിലും തിരക്കഥയിൽ തിളങ്ങിയ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള രീതിയിലാണ് എനിക്ക് അനുഭവപ്പെട്ടത് 

🔻"തങ്കം" അഥവാ സ്വർണ്ണം പേര് പോലെ തന്നെ സ്വർണ്ണ പണിക്കാരെയും അത് വിൽപ്പനക്കാരുടെ അടുക്കൽ എത്തിക്കുന്നു ഏജൻ്റുമാരെയും  അവരുടെ കഷ്ടപ്പാടുകളേയും പ്രതിപാദിക്കുന്ന ഒരു ചെറിയ ക്രൈം ഡ്രാമ അതാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ സിനിമ ഒരു നോർമൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമായി മാറി പ്രേക്ഷകർക്ക് സ്ഥിരം ക്ലീഷെ അനുഭവം പകരേണ്ടിയിരുന്ന ഒരു ചിത്രം തിരക്കഥ യുടെ മികവിൽ പ്രേക്ഷകരെ സിനിമയുടെ ഉള്ളിലേക്ക് നമ്മൾ പോലുമറിയാതെ വലിച്ചടുപ്പിക്കുന്നു എന്നുള്ളത് പ്രശംസ അർഹിക്കുന്നത് തന്നെയാണ് 

🔻കഥയിൽ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന ആളാണ് മുത്ത് ( ബിജു മേനോൻ) മുത്ത് നിർമ്മിക്കുന്ന ആഭരണങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ആയിട്ട് ചെറുകിട വൻകിട വിൽപ്പനക്കാരിലേക്ക് എത്തിക്കുന്ന ഒരു ഏജൻ്റ് ആണ് കണ്ണൻ ( വിനീത് ശ്രീനിവാസൻ) ഇരുവരും ഉറ്റ ചങ്ങാതിമാരും പാർട്ണരുമാരുമാണ് , സിനിമയുടെ തുടക്കം മുതൽ തന്നെ ഈ ജോലിയിലെ റിസ്ക്കുകളും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും തുറന്ന് കാട്ടുന്നുണ്ട് കഥയുടെ അവസാനം വരെ എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന ഒരു തലത്തിലേക്ക് പ്രേക്ഷകനെ ഭയത്തിലാഴ്ത്തുവൻ ഇത് സഹായിക്കുന്നു, സിനിമയുടെ തുടക്കം മുതൽ തന്നെ ആസ്വാദകരുമായി വളരെ നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കാൻ ചിത്രത്തിനാവുന്നുണ്ട്, നേരത്തെ സൂചിപ്പിച്ചതുപോലെ കഥയിലെ കണ്ണൻ എന്ന കഥാപാത്രം ഒരു സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോവുകയും അവിടെവെച്ചുണ്ടാവുന്ന സംഭവ വികാസങ്ങളും കേസ് അന്വഷണങ്ങളുമായി ആണ് ചിത്രം പുരോഗമിക്കുന്നത് , കണ്ണനും മുത്തും തമ്മിലുള്ള ആത്മബന്ധം വളരെ റിയലിസ്റ്റിക് ആയിട്ട് തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട് , വിനീത് ശ്രീനിവാസനും ,ബിജു മേനോനും അവരുടെ റോളുകൾ മികവുറ്റതാക്കിയിട്ടുണ്ട് എങ്കിലും ഇടയ്ക്ക് എവിടെയൊക്കെയോ വിനീത് ശ്രീനിവാസൻ്റെ കണ്ണൻ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതായി തോന്നി.


🔻പിന്നീട് എടുത്ത് പറയേണ്ടതായിട്ട് തോന്നിയത് ഗിരീഷ് ഖുൽക്കർണി ചെയ്ത് "ജയന്ത് സഖൽക്കർ" എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രമാണ് വളരെ intelligent ആയ പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം അദ്ദേഹം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നുണ്ട് കഥയുടെ ചില വശങ്ങളിൽ സിനിമയെ മുന്നോട്ട് നയിക്കുന്നത് തന്നെ ഈ കഥാപാത്രമാണ് .🔻വിനീത് തട്ടിൽ അവതരിപ്പിച്ച കൂട്ട്കാരൻ വേഷം അതും എടുത്ത് പറയേണ്ടത് തന്നെയാണ് പലപ്പോഴും നർമ്മം ഉണർത്തിക്കൊണ്ട് ബിജു മേനോൻ്റെ കൂടെ അസാദ്ധ്യമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് , അപർണ്ണ ബാല മുരളിയും, കൊച്ചു പ്രേമനും അവരുടെ റോളുകൾ കൃത്യമായി ചെയ്തിട്ടുണ്ട് 

🔻ഇതിന് മുൻപ് ഇറങ്ങിയിട്ടുള്ള ത്രില്ലറുകളിൽ നിന്ന് തങ്കത്തെ വ്യത്യസ്തമാക്കുന്നത് , പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന അവതരണം തന്നെയാണ്, വളരെ realistic ആയുള്ള മേക്കിംഗും മികച്ച തിരക്കഥ കൂടിയായപ്പോൾ സിനിമയ്ക്ക് തങ്കം പോലെ തന്നെ മാറ്റ് കൂടുന്നുണ്ട് ,  

🔻ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിലും കൂട്ടുകാരും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്നും വ്യത്യസ്തമായി ഒരു Realistic Crime Mystery കാണുവാൻ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം ധൈര്യമായി തിരഞ്ഞെടുക്കാം , ഇപ്പൊൾ OTT Platform ആയ Amazon Prime ൽ ചിത്രം ലഭ്യമാണ് 

Genre : Crime Mystery 
Duration : 2h 25m
OTT Platform: Amazon Prime 


You Might Also Like

0 Comments