Wednesday Season1 Malayalam Review

February 03, 2023

Wednesday Season 1 Review
 

🔻"Tim Burton" എന്ന സംവിധായകൻ്റെ പേര് കണ്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷ മനസ്സിൽ വെച്ച് കൊണ്ട് കണ്ട series  പ്രതീക്ഷ ഒട്ടും തെറ്റിയിട്ടില്ല എന്ന് മാത്രമല്ല നിസംശയം എനിക്ക് പറയാനാവും "One of the Best series of 2022"  അതെ 2022 ൽ Netflix ൽ പുറത്തിറങ്ങിയ മികച്ച സീരീസുകളിൽ ഒന്ന് , 1938 ൽ ന്യൂയോർക്കിൽ ആദ്യമായ് പ്രസിദ്ധീകരിച്ചു പ്രസക്തി നേടിയ "Charles Addams " ൻ്റെ " "The Addams Family " എന്ന കാർട്ടൂണുമായി ഏറെ സാമ്യത പുലർത്തിയാണ് സംവിധായകൻ ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്


🔻ഇനി കഥയിലേക്ക് വരുമ്പോൾ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ജീവിത രീതികളുമുള്ള "Addams Family " യിലെ Morticia Addams  ൻ്റെയും Gomez Addams ൻ്റെയും മകളാണ് കഥയിലെ കേന്ദ്ര കഥാപാത്രമായ Wednesday Addams , വളരെയാധികം കർക്കശ മനോഭാവവും ബ്രില്ലയൻ്റുമാണ് Wednesday തൻ്റെ ഒരേയൊരു സഹോദരനായ Pugsley Addams നെ ഉപദ്രവിച്ചതിന് ഒരു കൂട്ടം വിദ്യാർത്ഥികളെ സ്വിമ്മിങ് പൂളിൽ പിരാന മത്സ്യത്തെ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുന്നു അതിനെ തുടർന്ന് സ്കൂളിൽ നിന്നും Wednesday പുറത്താക്കപ്പെടുന്നു തുടർന്ന് Wednesday യുടെ മാതാപിതാക്കൾ ഒരിക്കൽ പഠിച്ചിരുന്ന Nevermore Academy എന്ന സ്കൂളിലേക്ക് Wednesday യേ മാറ്റുന്നു , പുതിയ സ്കൂളിനെ പറ്റി പറയുകയാണെങ്കിൽ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക കഴിവുകൾ ഉള്ള കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളും പ്രത്യേക അന്തരീക്ഷവും ഈ ചുറ്റുപാട് Wednesday Addams നേ ആ അന്തരീക്ഷവുമായി വേഗം അടുപ്പത്തിലാക്കുന്നു  ഇതൊന്നും കൂടാതെ ആ ഒരു City യെ മുഴുവൻ ഭീതിയിലാഴ്ത്തി തുടർക്കൊല ചെയ്ത് പോകുന്ന ഒരു മോൺസ്ററും തൻ്റെ സ്വന്തം അതീന്ത്രമായ കഴിവുകളും സ്വത സിദ്ധമായ കഴിവുകളും കോർത്തിണക്കി Wednesday കളത്തിലിറങ്ങുന്നു , ഈ നിഗൂഢ രഹസ്യത്തിനൊപ്പം അവൾക്ക് തെളിയിക്കേണ്ടി വരുന്നത് Nevermore ൽ പണ്ട് എപ്പോഴോ നടന്ന ഒരു ഗോഥിക് കൊലപാതകം കൂടിയാണ് ഇതെല്ലാം കൂടി ആവുമ്പോൾ കഥ ത്രില്ലിംഗ് ൻ്റെ വേറെ ഒരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു..


🔻Fantasy , Comedy Horror, Super Natural Fiction തുടങ്ങിയ Genre കൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മികച്ച സീരീസ് തന്നെയാണ് " Wednesday" 8 Episode കളിൽ കഥയുടെ ആദ്യ സീസൺ Netflix ൽ സംപ്രേക്ഷണം ചെയ്യുന്നു , സെക്കൻഡ് സീസണിലെക്കുള്ള വഴി തുറന്നു വെച്ച് കൊണ്ട് കാഴ്ചക്കാരെ thirll അടിപ്പിച്ചു കൊണ്ടാണ് സീരിസിൻ്റെ ആദ്യ ഭാഗം അവസാനിക്കുന്നത്



No of Episodes : 8 


Streaming Platform ; Netflix


My Rating : ★★★★☆ 1/2

You Might Also Like

0 Comments