Journey Of Love 18+ (2023) Malayalam Review

July 11, 2023

 

Journey Of Love 18+ (2023) Malayalam Review

🔻Arun D Jose ൽ നിന്നും വീണ്ടുമൊരു Neslen, Mathews കോംബോ, ഒരു പക്ഷെ മലയാളി പ്രേക്ഷകർ ഇത്രയും വേഗത്തിൽ ഇഷ്ട്ടപെട്ട മറ്റൊരു കോംബോ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ് , ആഴമേറിയ കഥാ പശ്ചാത്തലമോ, അംബരപ്പിക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാതെ തന്നെ ലളിതമായും വൃത്തിയായും കഥ പറഞ്ഞ് പോവുന്ന ഒരു ചിത്രം , സിംപിൾ ആയൊരു ത്രെഡ്ഢിനെ ഒരു മുഴുനീള ചിത്രമാക്കിയപ്പോഴും ഒട്ടും മടുപ്പുളവാക്കാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഒരിക്കൽ കൂടി സംവിധായകൻ വിജയിച്ചിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ 

🔻കഥയിലേക്ക് വരുമ്പോൾ പോളി ടെക്നിക് പാതി വഴിയിൽ ഉപേക്ഷിച്ച് വർക്ക്ഷോപ്പിലെ ജോലിയും അൽപ്പം രാഷ്ട്രീയവുമോക്കെയായി ജീവിക്കുന്ന അഖിൽ എന്ന ചെറുപ്പക്കാരൻ , കൗമാരകാലം മുതൽ സൂക്ഷിക്കുന്ന ഒരു പ്രണയമുണ്ട് അഖിലിന് , പ്രണയിക്കുന്നതാവട്ടെ നാട്ടിലെ പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയുടെ മകളായ മീനാക്ഷിയെയും , പ്രണയം വീട്ടുകാർ അറിയുന്നതോടെ ഇരുവരുടെയും ജീവിതത്തിലെ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നു , സാഹചര്യം ഒരു ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നു , എന്ത് ചെയ്യണം എങ്ങോട്ട് പോവണം എന്നറിയാതെ നിക്കുന്ന അഖിലിനു വഴികാട്ടിയാവുന്നത് ഒളിച്ചോടി വിവാഹം ചെയ്തു വിപ്ലവം സൃഷ്ട്ടിച്ച രാജേശേട്ടനും കൂടെ അഖിലിൻ്റെ രണ്ട് സുഹൃത്തുക്കളുമാണ് , പിന്നീട് അവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും , നേരിടുന്ന വെല്ലുവിളികളുമാണ് സിനിമ പറയുന്നത്


🔻ഒരു ഒളിച്ചോട്ടവും അതിനു പിന്നാലെ ഉണ്ടാകുന്ന പുലിവാലുകളെയും രസകരമായി തന്നെ ചിത്രീകരിക്കുമ്പോഴും സിനിമ ഇന്നും സമൂഹത്തിൽ നിന്ന് തുടച്ച് മാറ്റ പെട്ടിട്ടില്ലാത്ത ജാതി വ്യവസ്ഥയുടെയും അധികാര മേൽക്കൊയ്മയുടെയും വൃത്തികെട്ട മുഖംമൂടി വലിച്ചു കീറിയിട്ടുണ്ട് എന്നുള്ളത് പ്രശംസ അർഹിക്കുന്നുണ്ട് 

🔻തൻ്റെ അഭിനയ ജീവിതത്തിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇത്രയും ജന ശ്രദ്ധ പിടിച്ച് പറ്റി എന്നുള്ളത് നസ്ലെൻ ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിക്കുകയാണ് , സ്ഥിരം ചെയ്യുന്ന ടൈപ്പ് കഥാപാത്രമായത് കൊണ്ട് തന്നെ അഖിൽ എന്ന നായകൻ നസ്ലെൻ്റെ കയ്യിൽ സുരക്ഷിതമായിരുന്നു , മീനാക്ഷി ദിനേശാണ് ചിത്രത്തിലെ നായിക , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സുപരിചിതയായ സാഫ് ബ്രദേഴ്സ് അഖിലിൻ്റെ കൂട്ട്കാരായി മികച്ച രീതിയിൽ വരവറിയിച്ചിട്ടുണ്ട് , സിനിമയിൽ എവിടെയിക്കെയോ Mathews ൻെറ വേഷം ഒരു miscast ആയി ഫീൽ ചെയ്തു ,ഇവരെ കൂടാതെ ബിന് പപ്പു , രാജേഷ് മാധവൻ, മനോജ് കെ യു , നിഖില വിമൽ , ശ്യാം മോഹൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്


🔻മുഴുവനായി വിലയിരുത്തുമ്പോൾ വലിയ ബിൽഡ് അപ്പുകൾ ഒന്നുമില്ലാതെ കഥ പറഞ്ഞ് പോവുന്ന ഒരു ചെറിയ ചിത്രം , കാണുന്ന പ്രേക്ഷകർക്ക് ഒരു മികച്ച എൻ്റർടെയ്നർ ആവും എന്നുള്ളതിൽ സംശയമില്ല, കോമഡി , എൻ്റർടെയ്നർ തുടങ്ങിയ ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാം 


Genre : Comedy , Romance


Duration: 2hr 2 min


My Rating ; ★★★☆☆


You Might Also Like

2 Comments