Oppenheimer (2023) | Malayalam Review

July 23, 2023

 

Oppenheimer (2023) | Movie Review

🔻 രണ്ടാം ലോക മഹായുദ്ധം, മാനവ രാശി മുഴുവൻ ഇന്നും ഭയത്തോടെ മാത്രം നോക്കി കാണുന്ന , ഓർക്കുവാൻ പോലും ഇഷ്ടപ്പെടാത്ത ഇരുണ്ട നാളുകൾ , ഇന്നും മുഴുവനായും കെട്ടടങ്ങിയിട്ടില്ലാത്ത പ്രത്യാഘാതങ്ങൾ , 2005 ൽ പുറത്തിറങ്ങിയ അറ്റോമിക് ബോംബിൻ്റെ പിതാവായ Dr. J Robert Oppenheimer ൻ്റെ ജീവചരിത്രമായ American Prometheus എന്ന ബുക്കിൽ നിന്നും ആശയം ഉൾക്കൊണ്ട് കൊണ്ട് ലോകം കണ്ട എക്കാലത്തെയും മികച്ച സംവിധായകന്മാരിൽ ഒരാളായ Christopher Nolan തിരക്കഥ എഴുതി സംവിധാനം ചെയ്തപ്പോൾ പിറന്നത് മികച്ച Biopic കളിലൊന്ന് 

🔻 Oppenheimer എന്ന ശാസ്ത്രജ്ഞൻ്റെ ഹാർവർഡ് യൂണിവേഴ്സിറ്റിയിലെ പഠന കാലം മുതലാണ് സിനിമ ആരംഭിക്കുന്നത് , ഹർഡവർഡിലെ രസതന്ത്രത്തിലെ ബിരുദം അദ്ദേഹത്തിന് തീരെ സംതൃപ്തി നൽകാതെ വരുന്നു തുടർന്ന് , ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര മേഘലയിൽ താൽപര്യം തോന്നുന്ന ഹെയ്മർ അന്നത്തെ കാലത്തെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും ക്വാണ്ടം മെക്കാനിക്സിൽ ഒരുപാട് സംഭാവനകൾ ചെയ്തതുമായ മാക്സ് ബോണിൻ്റെ കീഴിൽ ജർമ്മനിയിലെ ഗോട്ടിംഗൻ യൂണിവേഴ്സിറ്റിയിൽ നിന്നും PHD പഠനം പൂർത്തിയാക്കുന്നു , ഈ ഒരു കാലയളവിൽ ക്വാണ്ടം മെക്കാനിക്സ് നേ പറ്റി ഏകദേശം 14 ഓളം പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു ,പിന്നീട് അധ്യാപനത്തിൽ താൽപ്പര്യം തോന്നുന്ന ഹൈമർ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ അധ്യാപകനായി ജോലിക്ക് കയറുന്നു , ഈയൊരു കാലയളവിലാണ് ജീൻ ടാറ്റ്ലോക് എന്ന മെഡിക്കൽ വിദ്യാർഥിയുമായി ഹെയ്മർ പ്രണയത്തിലാകുന്നത്, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വസിച്ചിരുന്ന ഈ പെൺകുട്ടിയുടെ വരവോടെയാണ് ഓപ്പൺ ഹൈമറിനും കമ്മ്യൂണിസത്തിനോട് ഇഷ്ട്ടം തോന്നുന്നത് എന്നാൽ ഈയൊരു ബന്ധത്തിൻ്റെ ആയുസ്സ് വളരെ കുറവായിരുന്നു , പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ കിറ്റി എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ജീവിത പങ്കാളിയാക്കുകയും ചെയ്യുന്നു, ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ പൂർണ്ണമായും ഓപ്പൺ ഹെയ്മർ ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ആ ഒരു സമയത്ത് ഹിറ്റ്‌ലറിൻ്റെ നേതൃത്വത്തിലുള്ള നാസികൾ അണുബോംബ് നിർമ്മിക്കുവാൻ പദ്ധതിയിടുന്നത് ഇത് മുൻകൂട്ടി കണ്ട് നടപടിയെടുത്തില്ല എങ്കിൽ അമേരിക്കയ്ക്ക് ഭീഷണി ആവുമെന്ന സാഹചര്യത്തിലാണ് ഓപ്പൺ ഹെയ്മറിൻ്റെ ലോകം നടുക്കിയ "മാൻഹട്ടൻ" എന്ന പ്രോജക്ട് വരുന്നത് , 

ഈ പ്രോജക്ടിൻ്റെ ചുമതല ആദ്യം വഹിച്ചിരുന്നത് ലെസ്ലി ഗ്രോവ്സ് ആയിരുന്നു എതിർപ്പുകൾ ഒന്നും തന്നെ വക വെക്കാതെ അദ്ദേഹം ആലമോസ് ലബോറട്ടറിയിലെ ഡയർക്ടറായി ഓപ്പൺഹൈമറുടെ പേര് നിർദ്ദേശിച്ചു, ലോസ് ആലമോസ് ലബോറട്ടറിയിൽ ഓപ്പൺ ഹൈമറും കൂട്ടരും നടത്തുന്ന മികച്ച ഗവേഷണങ്ങളും , നാഗസാക്കി ഹിരോഷിമ ആക്രമണത്തിന് ശേഷം ഒരു രാജ്യം മുഴുവൻ അംഗീകരിക്കുന്ന ഒരു ശാസ്ത്രജ്ഞൻ പിന്നീട് എങ്ങനെ ഒരു രാജ്യ ദ്രോഹിയായി മാറുന്നു , അത് എങ്ങനെ ഒരു വ്യക്തിയെ ബാധിക്കുന്നു എന്നുള്ളതാണ് സിനിമയുടെ സാരാംശം 

🔻ഓപ്പൺഹൈമറായി Cillian Murphy തൻ്റെ കരിയറിലെ തന്നെ മികവുറ്റ പ്രകടനങ്ങങ്ങളിൽ ഒന്നാണ് കാഴ്ച വെച്ചത് , ലോകം മുഴുവൻ തന്നെ അംഗീകരിക്കുകയും , തൻ്റെ രാജ്യം തന്നെ വാഴ്ത്തുകയും ചെയ്യുമ്പോഴും താൻ കാരണം വെന്ത് മരിച്ച ഒരായിരം ജനങ്ങളെ ഓർത്തു വീർപ്പു മുട്ടുന്ന ഒരു നിസ്സഹായനെ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ കാണാമായിരുന്നു , അത് തന്നെയാണ് ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിജയവും , Dr . J Robert Oppenheimer ആയി ജീവിക്കുകയായിരുന്നു Cillian Murphy , അദ്ദേഹത്തെ കൂടാതെ Robert Downey Jr, Emily Blunt , Matt Damon , Florence Pugh തുടങ്ങിയ ക്രിസ്റ്റഫർ നോളൻ്റെ ഓരോ കാസ്റ്റിംഗ് അത്രയേറെ മികവുറ്റത് തന്നെയായിരുന്നു 


🔻പിന്നീട് സിനിമയിൽ എടുത്ത് പറയേണ്ടത് പശ്ചാത്തല സംഗീതം തന്നെയാണ് , ഓരോ ട്രാക്കുകളും അത്രയേറെ മികവുറ്റത് തന്നെയായിരുന്നു , ഒരു സിനിമയിൽ  അതിൽ ഉപയോഗിച്ചിരിക്കുന്ന ശബ്ദത്തിന് അല്ലെങ്കിൽ സംഗീതത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്നുള്ളതിന് മറ്റൊരു ഉദാഹരണം കൂടെയാണ് ഈ സിനിമ ,

🔻ഒരു biopic ആയിരുന്നിട്ടും നോളൻ സിനിമകളിൽ സാധാരണയായി കാണുന്ന നോൺ ലീനിയർ സ്റ്റോറി ടെല്ലിങ് രീതി തന്നെയാണ് ഇവിടെയും സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത് ഏതാണ്ട് നാലോളം ടൈം ലൈനുകൾ സിനിമയിൽ പ്രത്യക്ഷമാവുന്നുണ്ട് , അത് പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം നൽകുന്നു , ഒരു ജനത അനുഭവിച്ച ആപത്തിൻ്റെ തീവ്രത സിനിമയിൽ നിന്നും വ്യക്തമാകുന്നുണ്ട്, 


🔻മുഴുവനായി പറയുമ്പോൾ ക്രിസ്റ്റഫർ നോളൻ എന്ന മികച്ച സംവിധായകനിൽ നിന്നും സ്ലോ ഫേസിൽ കഥ പറഞ്ഞ് പോകുന്ന ഒരു ക്ലാസ്സിക് ബയോപിക് ചിത്രം , Interstellar, Inception, Batman Trilogy പോലെയുള്ള സിനിമകൾ കണ്ട് അത്തരം പ്രതീക്ഷകൾ മനസ്സിൽ വെച്ച് പോയാൽ നിരാശ മാത്രമായിരിക്കും ഭലം , slow burner ആയുള്ള സിനിമകൾ ഇഷ്ടപ്പെടാത്തവർ ഈ സിനിമ കാണുവാൻ തിരഞ്ഞെടുക്കാതെയിരിക്കുക അല്ലാത്ത പക്ഷം 3 മണിക്കൂർ എന്ന സിനിമയുടെ ദൈർഘ്യം നിങ്ങൾക്ക് അധികമായി തോന്നിയേക്കാം , 


Genre : Historic Fiction , Mystery, Thriller 


Duration : 3 Hours 


My Rating : ★★★★☆


 

You Might Also Like

0 Comments