Secret Invasion Season 1 (2023) | Malayalam Review

July 30, 2023


🔻Marvel Cinematic Universe അഥവാ MCU വിൽ നിന്നും Nick Fury എന്ന കഥാപാത്രത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ആദ്യത്തെ സീരീസ്. മാർവെൽ സിനിമകളുടെ ഇതുവരെ കണ്ടിട്ടുള്ള സൂപ്പർ ഹീറോ എലമെൻ്റ്സുകൾ ഒഴിവാക്കി ഒരു cold war സ്റ്റൈൽ പിടിച്ചു എന്നുള്ളത് തന്നെയാണ് ഈ സീരിയസിനെ വേറിട്ട് നിർത്തുന്നത് , ഏകദേശം 15 വർഷത്തോളം എടുത്തു മാർവലിന് Nick Fury യെ പോലെ ഒരു കഥാപാത്രത്തിന് ഒരു spin-off സിനിമ കൊടുക്കുവാൻ എന്നുള്ളതും ഏറെ ശ്രദ്ധേയമായിരുന്നു

🔻കഥയിലേക്ക് വരുമ്പോൾ താനോസ് സ്നാപ്പിന് ശേഷം ഭൂമിയിൽ നിന്നും അപ്രത്യക്ഷനായി പോയ Nick Fury ഭൂമിയിലേക്ക് തിരിച്ച് വരുന്നു, താനോസ് സ്നാപ് ഭൂമിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വന്നു എന്ന് നമ്മൾ ഇതിന് മുൻപ് ഇറങ്ങിയ പല മാർവൽ സിനിമകളിൽ നിന്നും മനസ്സിലാക്കിയാണ് , അത്തരത്തിലുള്ള ഒരു വലിയ മാറ്റത്തിൻ്റെ ഭാഗമായിരുന്നു Skrulls കൾ മനുഷ്യ രൂപം പ്രാപിച്ച് ഭൂമിയെ തന്നെ അവരുടെ സ്വന്തം കീഴിലാക്കുവാൻ ശ്രമിക്കുന്ന ഏലിയൻ സ്‌പീഷ്യസുകൾ , Nick Fury യും Skrulls മായുള്ള ഉടമ്പടി പ്രകാരം അവർക്ക് താമസിക്കാൻ ഒരു വാസസ്ഥലം നൽകാം എന്ന് പറഞ്ഞിരുന്നു അത് പ്രാവർത്തികമാവത്തെ വരുകയും Skrulls ൽ ചിലർ കൂട്ടം കൂടുകയും ഭൂമിയെ തകർക്കുവാൻ ശ്രമിക്കുന്നു അതിനെതിരെ Nick Fury യുടെയും കൂട്ടരുടെയും പ്രതിരോധമാണ് സീരിയസിൻ്റെ സാരാംശം 

🔻ഇത്രയും മനോഹരമായൊരു പ്ലോട്ട് ഉണ്ടായിരുന്നിട്ട് കൂടിയും അവസാനം വരെ നല്ലത് പോലെ കൊണ്ട് പോയിട്ടും അവസാന ഭാഗത്തെ Conclusion നും ഒട്ടും അനുയോജ്യമായി തോന്നാഞ്ഞ Superhero Elements കളും ആരാധകരെ വല്ലാതെ മടുപ്പിച്ചിട്ടുണ്ട് 

🔻 എപ്പോഴത്തെയും പോലെ Nick Fury യായി Samuel L Jackson മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് , എങ്കിലും സീരിയസിൻ്റെ പ്രധാന ആകർഷണമായി തോന്നിയത് G'iah എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ Emilia Clarke തന്നെയായിരുന്നു , Gravik എന്ന Skrulls കളുടെ ലീഡറായി Kingsley Ben-Adir റും മികവുറ്റ പ്രകടനം കാഴ്ചവെച്ചു ഇവരെ കൂടാതെ Don cheadle, Olivia Colman, Charlane Woodard , Samuel Adewunmi , Killian Scott , Ben Mendelsohn തുടങ്ങിയ ഒരു വലിയ താര നിര തന്നെ സീരിസിൽ അണിനിരക്കുന്നുണ്ട് 

🔻മുഴുവനായി പറയുമ്പോൾ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു സിംപിൾ Marvel സീരിയസ് ആണ് " Secret Invasion " ,Super hero മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് കാണുവാനായി തിരഞ്ഞെടുക്കാം Disney Plus Hotstar ൽ ഇപ്പൊൾ സംരക്ഷണം ചെയ്യുന്നു 


No Of Episodes : 6


Genre : Action , Advenure , Spy , Superhero Fiction 


Streaming Platform: Disney + Hotstar 


My rating : ★★☆☆☆ 1/2


You Might Also Like

0 Comments