ജീത്തു ജോസഫിൽ നിന്നുമൊരു ഡീസൻ്റ് കോർട്ട് റൂം ഡ്രാമ | "Neru" Malayalam Movie Review

December 22, 2023

 

Neru (2023) Malayalam  Review

🔻ജീത്തു ജോസഫ് മോഹൻലാൽ കോംബോ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോകളിലൊന്ന് ദൃശ്യം എന്ന മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലറിനു ശേഷം ഈ ഒരു കൂട്ട് കെട്ട് വീണ്ടുമൊരു കോർട്ട് റൂം ഡ്രാമയിലൂടെ ഒന്നിക്കുകയാണ് ഈ രണ്ട് പേരുകൾ തന്നെ ധാരാളമാണ് ഏതൊരു മലയാളി പ്രേക്ഷകനെയും തിയേറ്ററുകളിൽ എത്തിക്കുവാൻ , മലയാളികളുടെ ആ ഒരു പ്രതീക്ഷയെയും വിശ്വാസത്തെയും കാത്ത് സൂക്ഷിക്കുവാൻ ചിത്രത്തിനായി എന്നുള്ളത് പറയാതെ ഇരിക്കുവാൻ കഴിയില്ല


🔻കഥയിലേക്ക് വരുമ്പോൾ അന്ധയും sculpture ആർട്ടിസ്റ്റുമായ സാറ എന്ന പെൺകുട്ടി ഒരു അജ്ഞാതനായ യുവാവിനാൽ പീഡിപ്പിക്കപ്പെടുന്നു , സമർത്ഥയും ധൈര്യശാലിയുമായ ആ പെൺകുട്ടി നൽകുന്ന തെളിവിലൂടെ കുറ്റവാളിയെ പോലീസ് അതിവേഗം തന്നെ അറസ്റ്റ് ചെയ്യുന്നു എന്നാൽ ഇവിടെ കുറ്റവാളി നിസ്സാരക്കാരനല്ല നാട്ടിലും വിദേശത്തുമായി നിരവധി ബിസിനെസ്സുകൾ ഉള്ള ഒരു കുടുംബത്തിലെ അംഗമാണ് പണവും സ്വാധീനവും തുണയായുള്ള പ്രതിക്ക് വേണ്ടി വാതിക്കുവാൻ സുപ്രീം കോടതിയിൽ വാതിച്ച് പരിചയമുള്ള ഇന്ത്യയിലെ തന്നെ മികച്ച വക്കീൽ മാരിലൊരാളായ രാജശേഖരൻ എത്തുന്നു സാറയുടെ വാദം ആര് ഏറ്റെടുക്കും എന്നുള്ള ചോദ്യത്തിന് ഉത്തരമായി അഡ്വ: വിജയ മോഹനൻ എത്തുകയാണ് പിന്നീടങ്ങോട്ട് സത്യം ജയിക്കുവാനുള്ള സാറയുടെയും വിജയമോഹനാൻ്റെയും പോരാട്ടമാണ് സിനിമ


🔻പ്രതീക്ഷകൾ അറ്റ് ഒതുങ്ങി കൂടിയ ഒരു അഭിഭാഷകനിൽ നിന്നും സത്യം ജയിക്കുവാൻ ഏതറ്റം വരെയും പോവുന്ന സമർഥനായ ഒരു വക്കീലായി വിജയമോഹൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ കത്തികയറുകായാണ് ചിത്രത്തിൽ മോഹൻലാലിൻ്റെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മികച്ച വേഷം തന്നെയായിരുന്നു അഡ്വ:വിജയമോഹൻ, സിനിമയിൽ എടുത്ത് പറയേണ്ടത് അനശ്വര രാജൻ ചെയ്ത സാറ എന്ന പെൺകുട്ടിയുടെ വേഷമാണ് തനിക്ക് പറ്റിയ വിപത്തിൽ സങ്കടപ്പെടാതെ തളരാതെ പോരാടി വിജയിച്ച സാറ എന്ന പെൺകുട്ടിയായി അനശ്വര തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു പെർഫോർമൻസ് തന്നെയാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത് , ഏതൊരു വേഷവും തൻ്റേതായ മികവ് കൊണ്ട് ഒരു പടി മുന്നിലെത്തിക്കുന്ന സിദ്ധീഖ് ക്രൂകട് ആയുള്ള പ്രേക്ഷകരെ ദേഷ്യം തോന്നിപ്പിക്കുന്ന പ്രതി ഭാഗം വക്കീലായി ഇവിടെയും മികച്ച പ്രകടനം കാഴ്ച വെച്ചു ഇവരെ കൂടാതെ ജഗദീഷ്, ശ്രീധന്യ, പ്രിയാമണി, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി

 

🔻കോടതികളിൽ ആഞ്ഞടിച്ച് അഭിഭാഷകർ കയ്യടി മേടിക്കുന്ന സാധാരണ കോർട്ട് റൂം ഡ്രാമകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഒരു ഇരയായി പരിഗണിക്കപ്പെടുന്ന കഥാപാത്രം കയ്യടി മേടിക്കുന്നു എന്നുള്ളത് ശ്രദ്ധേയമായി തോന്നി , പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ച് ഇരുത്തുവാൻ കഴിയുക എന്നുള്ളത് ഒരു കോർട്ട് റൂം ഡ്രാമ നേരിടുന്ന ഏറ്റവും വലിയൊരു വെല്ലു വിളിയാണ് അതിനെ മറികടക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ടതാണ് മുഴുവനായി പറയുമ്പോൾ ഒരു ഡീസൻ്റ് കോർട്ട് റൂം ഡ്രാമ ,എല്ലാവർക്കും ഒരിക്കൽ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ  തീയേറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക


Genre : Drama 


Duration : 2h 30m 


My Rating : ★★★☆☆ 1/2

You Might Also Like

0 Comments