നീതി തേടി ചെകുത്താൻ നടത്തിയ യാത്ര | Abraham Ozler Review

January 16, 2024


Abraham Ozler Review

 🔻മലയാള സിനിമയെ എന്നും എക്കാലവും മികവാർന്ന സസ്പെൻസ് ത്രില്ലറുകൾ സമ്മാനിച്ച് ഞെട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു സംവിധായകൻ അതെ മിഥുൻ മാനുവൽ തോമസ് , അദ്ദേഹത്തിൽ നിന്നും ജയറാം എന്ന മലയാള സിനിമയിലെ മുൻ നിര നായകനെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടുമൊരു സസ്പെൻസ് ത്രില്ലെർ ആരാധകർക്ക് പ്രതീക്ഷയർപ്പിക്കുവാൻ ഇതിൽപരം വേറെ ഒന്നും തന്നെ വേണ്ടിയിരുന്നില്ല , ആ പ്രതീക്ഷകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടിക്കുവാൻ മിഥുൻ മാനുവൽ ഇത്തവണയും തയ്യാറായില്ല എന്ന് ആദ്യമേ തന്നെ പറയട്ടെ , അതെ ഇത്തവണ മലയാള സിനിമ അത്ര കേട്ട് പരിചയമില്ലാത്ത മെഡിക്കൽ ത്രില്ലെർ എന്ന പുതിയ ആശയവുമായിയാണ് മിഥുനും കൂട്ടരും എത്തിയിരിക്കുന്നത് എന്നും പുതുമയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ ഈ സിനിമയെയും സ്വീകരിക്കും എന്നതിൽ സംശയമില്ല


🔻മിടുക്കും ബുദ്ധി കൂർമ്മതയും തൻ്റെ അന്വേഷണ മികവ് കൊണ്ടൂം കേരള പോലീസിൻ്റെ മികച്ച ഉദ്യോഗസ്ഥന്മാരിലൊരാളാണ് എസ്.പി എബ്രഹാം ഓസ്ലർ അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം ഓസ്ലറെ ശാരീരികമായും മാനസികമായും തളർത്തുന്നു ജോലിയിൽ നിന്ന് പോലും വിരമിച്ചേക്കാം എന്ന് പോലും തീരുമാനിച്ച ഓസ്ലർ തൻ്റെ മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി ജോലിയിൽ തുടരുന്നു ഒരുപാട് നാളായി ഉത്തരം കിട്ടാതെ തന്നെ വേട്ടയാടുന്ന ചോദ്യത്തിന് പിന്നാലെ ഓസ്ലർ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൻ്റെ അധികാര പരിധിയിലുള്ള സ്ഥലത്ത് ഒരു കൊലപാതകം സംഭവിക്കുന്നു പിന്നീട് അതിനെ കുറിച്ചുള്ള അന്വേഷണം ഓസ്ലറെയും കൂട്ടരെയും കൊണ്ടെത്തിക്കുന്നത് ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു വലിയ പ്രതികാര കഥയിലേക്കാണ് ഓസ്ലറുടെയും കൂട്ടരുടെയും മികവാർന്ന കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥാംശം


ABRAHAM OZLER Movie Story

🔻ചിത്രത്തിൽ അബ്രഹാം ഓസ്ലർ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തിലൂടെ ജയറാം മികച്ച തിരിച്ചു വരവ് തന്നെയാണ് നടത്തിയിരിക്കുന്നത് എന്ന് നിസംശയം പറയുവാൻ സാധിക്കും മലയാള സിനിമയിൽ ഇനിയും തനിക്ക് നിരവധി വേഷങ്ങൾ ചെയ്യുവാൻ ബാക്കിയുണ്ട് എന്ന മട്ടിലാണ് ജയറാമിൻ്റെ തിരിച്ചു വരവ് , കഥയിൽ മിഥുൻ മാനുവൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രം മമ്മൂട്ടിയാണ് ചിത്രത്തിൻ്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ മമ്മൂട്ടിയുടെ ശബ്ദം പ്രേക്ഷകർ തിരിച്ചറിഞ്ഞു ചർച്ചയായതാണ് മമ്മൂട്ടിയെ പോലെയുള്ള ഒരു നടൻ ഇതേപോലെയൊരു ഗസ്റ്റ് കഥാപാത്രം ചെയ്തു വീണ്ടു ഞെട്ടിച്ചിരിക്കുകയാണ് , പിന്നീട് എടുത്ത് പറയേണ്ടത് അനശ്വര രാജൻ്റെ പ്രകടനമാണ് തൻ്റെ ഓരോ സിനിമ കഴിയുമ്പോഴും അനശ്വര തൻ്റെ പേര് ഉയർത്തി കൊണ്ട് വരുകയാണ് എന്ന് നിസംശയം പറയേണ്ടി വരും, പുതുമുഖങ്ങൾക്ക് ഒത്തിരിയധികം പ്രാധാന്യം സിനിമയിൽ മിഥുൻ കൊടുത്തിട്ടുണ്ട് അതിൽ തന്നെ ആദം സാബിക് എന്ന പുതുമുഖ നടൻ പ്രേക്ഷക ശ്രദ്ധ വളരെയധിം പിടിച്ച് പറ്റിയിട്ടുണ്ട് ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിൻ്റെ ചെറുപ്പകാലാമാണ് ആദം ചെയ്തിരിക്കുന്നത് ഇവരെ കൂടാതെ ജഗദീഷ് , സൈജു കുറുപ്പ്, സെന്തിൽ കൃഷ്ണ, അര്യ സലിം ,അർജുൻ അശോകൻ , അനൂപ് മേനോൻ , ദിലീഷ് പോത്തൻ , അഞ്ചു കുരിയൻ, ഹരികൃഷ്ണൻ, അർജുൻ നന്ദകുമാർ , ശിവ ഹരിഹരൻ, ശിവരാജ്, ഷജീർ പി ബഷീർ തുടങ്ങിയ വലിയ ഒരു താര നിര തന്നെ ചിത്രത്തിലുണ്ട് എല്ലാവരും അവരുടെ റോളുകൾ മികവുറ്റതാക്കിയിട്ടുണ്ട് 

🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ ഡോ. റൺദീറാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഈ ഒരു സിനിമയോട് കൂടെ മലയാള സിനിമയിൽ വരാൻ പോകുന്ന മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിക്കും എന്ന രീതിയിലുള്ള അത്രയ്ക്ക് മികവുറ്റതാണ് ചിത്രത്തിൻ്റെ തിക്കഥ , മിഥുൻ മുകുന്ദൻ്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് പലയിടങ്ങളിലും പുതിയ ഉണർവ്വ് നൽകുന്നുണ്ട് , തേനി ഈശ്വറിൻ്റെ ക്യാമറയും, ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും വളരെ മികവുറ്റതായിരുന്നു 


🔻മുഴുവനായി പറയുമ്പോൾ സിനിമ ഒരു ഡീസൻ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയാണ്, കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാം നിരാശകരാവേണ്ടി വരില്ല എന്നുള്ളത് തീർച്ചയാണ് , ചിത്രത്തിന് ഉടനെ തന്നെ ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്ന രീതിയിലാണ് മിഥുൻ സിനിമ അവസാനിപ്പിച്ചിരിക്കുന്നത് പതിയെ കഥ പറഞ്ഞ് പോകുന്ന ആദ്യ പകുതിയും എൻങ്കേജിങ്ങും പ്രേക്ഷകരെ ഇമോഷണലി പിടിച്ചിരുത്തുന്ന രണ്ടാം പകുതിയുമാണ് ചിത്ത്രത്തിനുള്ളത് തീയേറ്ററുകളിൽ തന്നെ ആസ്വദിക്കാൻ ശ്രമിക്കുക 


Genre : Crime Investigation , Thriller 


Duration: 2h 30m


My Rating : ★★★☆☆ 1/2

You Might Also Like

0 Comments