ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ | The Memoir Of A Police Surgeon

January 24, 2024

ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ | The Memoir Of A Police Surgeon

📍കേരള സംസ്ഥാന മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും കേരള പോലീസിൻ്റെ മെഡിക്കോ ലീഗൽ ഉപദേശകനും ആലപ്പുഴ , കോട്ടയം , തൃശൂർ തുടങ്ങിയ കേരളത്തിലെ പല പ്രമുഖ മെഡിക്കൽ കോളജുകളിലെ ഫോറൻസിക് മെഡിസിനിലെ പ്രൊഫസ്സറും കൂടാതെ അമൃത മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ പ്രൊഫസറും വകുപ്പ് മേധാവിയും അവയമാറ്റ അംഗീകാര സമിതിയുടെ അധ്യക്ഷനുമായിരുന്ന ഡോ. ബി . ഉമാദത്തൻ തൻ്റെ 4 പതിറ്റാണ്ടുകളിലെ ജീവിത അനുഭവങ്ങൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു പിന്നീട് നടന്നത് ചരിത്രം , കുറ്റാന്വേഷണ പരമ്പരകൾ തേടിപ്പിടിച്ച് വായിക്കുന്ന വായനക്കാർക്ക് ഒരു പുത്തനനുഭവമായിരുന്നൂ ഡോ.ബി. ഉമാദത്തൻ സമ്മാനിച്ചത് 

 Dead Men Tell Tales: The Memoir of a Police Surgeon Book Review

📍ബുക്കിനേക്കുറിച്ച് ചെറിയ രീതിയിൽ സംഗ്രഹിക്കുകയാണെങ്കിൽ ചെറുപ്പം മുതലേ കുറ്റാന്വേഷണ പരമ്പരകളിൽ താല്പര്യമുണ്ടായിരുന്ന ഉമാദത്തൻ തൻ്റെ എം.ബി.ബി.എസ് ബിരുദത്തിന് ശേഷവും അങ്ങനെ പൊതുവേ അന്നത്തെ കാലത്ത് തിരഞ്ഞെടുക്കാത്ത ഫോറൻസിക് മെഡിസിൻ തിരഞ്ഞെടുത്ത് പഠിക്കാൻ തീരുമാനിക്കുന്നു , പൊതുവേ വേധനം കുറവും കടുപ്പമേറിയതുമായിരുന്നൂ ഫോറൻസിക് വിഭാഗം അത് കൊണ്ട് തന്നെയാണ് പലരും ഇത് തിരഞ്ഞെടുക്കുവാൻ മടി കാണിച്ചിരുന്നത് കൂടാതെ ക്രൈം സീനുകൾ പലപ്പോഴും നേരിട്ട് സന്ദർശിക്കേണ്ട സാഹജര്യങ്ങളും അവിടെ വെച്ച് തന്നെ മോശം അവസ്ഥയിലുള്ള ജഡങ്ങളെ ദേഹ പരിശോധന നടത്തേണ്ട സാഹജര്യങ്ങൾ ഉണ്ടാവും എന്നതും പല യുവ ഡോക്ടർ മാരെയും പിന്തിരിപ്പിച്ചിരുന്നു ഇവയെല്ലാം മറികടന്ന് ഡോ. ഉമാദത്തൻ അന്നത്തെ കാലത്ത് ആർക്കും അധികം അറിവില്ലാത്ത ഫോറൻസിക് മെഡിസിൻ്റെ അനന്തമായ ശാഖയിലേക്ക് എത്തിപ്പെട്ടപ്പോൾ സംഭവിച്ചത് കേരളത്തെ നടുക്കിയ പല കൊലപാതക കേസുകൾക്കും ശാസ്ത്രീയമായ വഴിത്തിരിവ് ഉണ്ടാകുവാൻ സാധിച്ചു എന്നതാണ് , സുകുമാര കുറുപ്പ് കേസ് , റിപ്പർ ചാക്കോ കേസ് , പോളക്കുളം കേസ് തുടങ്ങി കേരളത്തെ നടുക്കിയ മാധ്യമ ശ്രദ്ധയാകർഷിച്ച പല കേസുകൾക്കും ശാസ്ത്രായമായ വിശദീകരണം നൽകുവാനും തെളിവുകൾ കണ്ടെത്തുവാനും ഡോ. ഉമാദത്തന് കഴിഞ്ഞു അത്തരത്തിലുള്ള നിരവധി കേസുകളുടെ ശാസ്ത്രീയ വിശദീകരണമാണ് ഈ പുസ്തകം

📍ഗ്രന്ഥകാരൻ്റെ അഭിപ്രായത്തിൽ മനുഷ്യ മരണങ്ങളിൽ കൊലപാതകമോ , ആന്മഹത്യയോ നടന്നു കഴിഞ്ഞാണ് സമൂഹവും നീതി പീഠവും അതിൻ്റെ കാരണമന്വേഷിക്കുന്നത് ശവ ശരീരത്തിൽ നിന്നും ആ അന്വേഷണം തുടങ്ങുന്നു കാരണം ഓരോ മൃതശരീരവും അതിൻ്റെ മരണ കാരണം നിശബ്ദമായി അന്വേശകരോട് സംസാരിക്കുന്നു അത് വ്യക്തമായില്ല എങ്കിൽ മാത്രമേ തുടരന്വേഷണത്തിന് പ്രസക്തിയുള്ളു ഇത്തരം അന്വേഷണങ്ങളിൽ എങ്ങനെയാണ് ഫോറൻസിക് മെഡിസിൻ എന്ന വിജ്ഞാന ശാഖ അന്വേഷകരെ സത്യത്തിലേക്ക് എത്തിക്കുന്നു എന്ന് രചയിതാവ് ലളിതമായി വായനക്കാരോട് ഈ ഗ്രന്ഥത്തിലൂടെ വിളിച്ചു പറയുന്നു

📍മുഴുവനായി പറയുമ്പോൾ ഫോറൻസിക് മെഡിസിൻ എന്ന ശാഖയുടെയും അതിൻ്റെ അനന്തമായ സാധ്യതകളെക്കുറിച്ചും അത് എങ്ങനെ കേരളത്തെ നടുക്കിയ പല കൊലപാതകങ്ങളുടെയും ചുരുളുകൾ അഴിച്ചു എന്നും തൻ്റെ ജീവിതാനുഭവത്തിൽ നിന്നും ഡോ.ബി.ഉമാദത്തൻ വായനക്കാരോട് പറയുകയാണ് ഈ ബുക്കിലൂടെ , ലളിതമായ ഭാഷയും ഏറ്റവും ചുരുക്കി എന്നാൽ പറയേണ്ട കാര്യങ്ങളെ പൂർണ്ണമായും ഉൾക്കൊളിച്ച് കൊണ്ട് ഏതൊരു സാധരക്കാരനും വായിച്ചു മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിലാണ് ഇതിൻ്റെ ഈ ഒരു പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത് അത് തന്നെയാണ് ഇതിനെ ഇത്രയും പ്രസക്തമാക്കിയതും , കുറ്റാന്വേഷണ പരമ്പരകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ബുക്ക് നിങ്ങൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല , ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായിച്ചിരിക്കേണ്ട അതുല്യ ഗ്രന്ഥം


Publishers : DC Books


No:of pages : 382


PURCHASING LINKS


Malayalam Version : ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ

English Version : Dead Men Tell Tales: The Memoir of a Police Surgeon




You Might Also Like

0 Comments