"ബിഗ് ഗായി" യുടെ രണ്ടാം വരവ് | Reacher Seson 2 Review

January 20, 2024

 

Reacher Season 2 (2023-24)

🔻 Lee Child ൻ്റെ റീച്ചർ നോവലുകളെ അടിസ്ഥാനമാക്കി Nick santora നിർമ്മിച്ച് Sam Hill Direct ചെയ്ത Crime investigation series ആണ് Reacher അമേരിക്കൻ ആർമിയിലെ എക്സ് ഓഫീസറായ ജാക്ക് റീച്ചർ എന്നയാൾ ജോർജിയയിലെ മർഗ്രേവ് എന്ന നഗരത്തിൽ നടത്തിയ കുറ്റാന്വേഷണമായിരുന്നു ആദ്യ സീസണിൻ്റെ സാരാംശം ബുദ്ധി രാക്ഷസനും അതീവ ബലവാനുമായ റീച്ചറെ ആദ്യ ഭാഗത്തിൽ തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു അത് തന്നെയാവണം റീച്ചർ എന്ന സീരിയസിൻ്റെ രണ്ടാം ഭാഗത്തിലേക്ക് നിർമ്മാതാക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകവും ആദ്യ സീസണിനെ ഏറ്റെടുത്ത പ്രേക്ഷകർ ഈ രണ്ടാം അദ്യായത്തിനെയും വിജയിപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല അത്രക്കും മികച്ചതാണ് ഈ രണ്ടാം അദ്ധ്യായം എന്ന് ആദ്യമേ തന്നെ പറയട്ടെ 


REACHER Season 2  Story


🔻കഥയിലേക്ക് വരുമ്പോൾ ന്യുയോർക്ക് മാൻഹട്ടൻ്റെ വടക്കായി കാറ്റ്സ്കിൽ മലനിരകളുടെ ഭ്രാന്ത പ്രദേശത്ത് ആരൊക്കെയോ ചേർന്ന് ഒരാളെ കൊലപ്പെടുത്തി ഹെലികോപ്റ്ററിൽ നിന്ന് വലിച്ചെറിയുന്നിടത്താണ് കഥ ആരംഭിക്കുന്നത് , വിശ്രമ ജീവിതവും ചെറിയ ചെറിയ അന്വേഷണങ്ങളും ആയി പ്രത്യേകിച്ച് ഒരു പ്ലാനുമില്ലത്ത ജീവിതം നയിച്ചു പോവുകയാണ് റീച്ചർ പെട്ടന്നാണ് റീച്ചർക്ക് തൻ്റെ പഴയ അമേരിക്കൻ ആർമിയിലെ 110 ലെ ടീം അംഗമായ "Neagley" യുടെ രഹസ്യ സന്ദേശം ലഭിക്കുന്നത് ഉടനെ തന്നെ എത്രയും പെട്ടന്ന് ന്യൂയോർക്കിൽ എത്തണമെന്നും മരിച്ചയാൾ തൻ്റെ പഴയ ടീം അംഗമായ ഫ്രാൻസ് ആണെ ന്നുമായിരുന്നു സന്ദേശം അവിടെ നിന്നും റീച്ചർ ന്യൂയോർക്കിലേക്ക് എത്തുന്നു അങ്ങനെ റീച്ചറുടെയും നീലിയുടെയും കൂടെ മറ്റു ടീം അംഗങ്ങളായ കർലയും ഡേവിഡും ചേരുന്നു അങ്ങനെ അമേരിക്കൻ ആർമിയിലെ രഹസ്യാന്വേഷണ വിദഗ്ദ്ധരായ ടീം 110 വീണ്ടും ഒരുമിക്കുന്നു അന്വേഷണം ആരംഭിച്ചു തുടങ്ങുമ്പോഴാണ് റീച്ചർക്കും കൂട്ടർക്കും ഇതൊരു വലിയ അന്വേഷണം ആണെന്നും തൻ്റെ കൂട്ടാളി ആയിരുന്ന സ്വാനും ഇതിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് , സ്വാൻ്റെയും , ഫ്രാൻസിൻ്റെ ഘാതകരെ കണ്ടെത്തുന്നതും ഇതിന് പിന്നിലുള്ളവരെ റീച്ചറും കൂട്ടരും ചേർന്ന് നശിപ്പിക്കുന്നതുമാണ് സീരിസിൻ്റെ സാരാംശം🔻Alan Ritchson ആണ് റീച്ചറായി ഇത്തവണെയും വേഷമിടുന്നത് എന്തിനും മടിയില്ലാത്ത ഒന്നിനോടും ഭയമില്ലാത്ത ശക്തനായ കഥാപാത്രമായി അലൻ രിച്സൺ ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത് Maria Stean , Serinda Swan , Shaun Sipos എന്നിവരാണ് റീച്ചറുടെ കൂട്ടാളികളായ Neagley, Karla Dixon, David O'Donnel എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത് റീച്ചർക്ക് ചേർന്ന ടീം അംഗങ്ങളായി മൂന്നുപേരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത് ഇവരെ കൂടാതെ Malcolm Goodwin , Ferdinand Kingsley , Robert patrick , Domenic Lombardozzi, Edsson Morales , Like Bilyk, Shannon Look തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനുണ്ട്


🔻 Tony Morales ആണ് സീരിയസിൻ്റെ സംഗീതം ചെയ്തിരിക്കുന്നത് ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീതത്തിൻ്റെ പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ , മികച്ച ഫ്രെയിമുകൾ കൊണ്ട് നിറഞ്ഞ സീരിയസിൻ്റെ cinematography നിർവ്വഹിച്ചിരിക്കുന്നത് Bernad Couture ആണ് ജീവനുള്ള ഒരുപാട് ഫ്രെയിമുകൾ കൂട്ടി ചേർക്കുവാണ് ബെർണാഡ് എന്ന സിനിമാറ്റോഗ്രാഫർക്കി കഴിഞ്ഞിട്ടുണ്ട് അത് സീരിയസിലെ ഓരോ രംഗങ്ങൾക്കും പുതു ജീവൻ നൽകിയിട്ടുണ്ട് എന്നതിൽ സംശയമില്ല Sang Han , Anthony Miller , Eric Seaburn എന്നിവരുടെതാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് സിനിമയുടെ പിന്നണിയെ പറ്റി എടുത്ത് പറയാതെ ഒരിക്കലും ഈ സീരിയസിൻ്റെ റിവ്യൂ എഴുതി തീർക്കുവാൻ എനിക്ക് സാധിക്കില്ല അത്രയ്ക്ക് മികച്ചതാണ് ഓരോന്നും 🔻മുഴുവനായി പറയുമ്പോൾ ഒന്നാം ഭാഗത്തിനേക്കൾ മികച്ച രണ്ടാം ഭാഗം സ്റ്റോറി ലൈൻ കൊണ്ടും making കൊണ്ടും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മുകളിലേക്ക് ഉയാരാൻ ഈ രണ്ടാം അധ്യായത്തിന് സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല , ക്രൈം ഇൻവെസ്റ്റിഗേഷൻ, ത്രില്ലെർ തുടങ്ങിയ ജോണറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരീസ് തന്നെയാണ് റീച്ചർ Amazon Prime ൽ സംരക്ഷണം ചെയ്യുന്നു സീരിസിന് രണ്ടു അദ്ധ്യായങ്ങളിലായി 16 എപ്പിസോഡുകൾ ആണ് ഉള്ളത് 


Genre : Crime Investigation, Thriller , Action Episodes : 8Streaming Platform: Amazon Prime My Rating : ★★★★☆You Might Also Like

0 Comments