ഫൈറ്റർ മറ്റൊരു ടോപ് ഗൺ മാവെറിക്കോ?? | Fighter Movie Review

February 03, 2024

Fighter (2024)

 🔻2023 യിൽ ഷാരൂക്ക് ഖാൻ നായകനായി ഇറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ "പത്താന്" ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഫൈറ്റർ , വാർ എന്ന ഗംഭീര ആക്ഷൻ ചിത്രത്തിന് ശേഷം ഹൃതിക് റോഷൻ - സിദ്ധാർത്ഥ് ആനന്ദ് കൂട്ട് കെട്ട് വീണ്ടും എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട് , ആക്ഷൻ ചിത്രങ്ങളുടെ അതിൻ്റെ മുഴുവൻ ഗാംഭീര്യവും പുറത്തെടുത്ത് വിജയിപ്പിക്കുവാൻ കഴിവുള്ള ഒരു സംവിധായകൻ എന്ന നിലയിൽ ആനന്ദിൻ്റെ ഒരു പുതിയ ആക്ഷൻ ചിത്രം പുറത്തിറങ്ങുമ്പോൾ അതിനെ സിനിമാ ലോകം എങ്ങനെ ഏറ്റെടുക്കും എന്ന് പറയേണ്ടതില്ലല്ലോ , അതെ പൂർണ്ണ കയ്യും നീട്ടി തന്നെ ഈ ചിത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട് , 2019 യിലെ പുൽവാമ ആക്രമണത്തിൻ്റെ പശ്ചാത്തലം ചിത്രത്തിലുള്ളത് ചിത്രത്തെ കൂടുതൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന ഘടകമായി മാറുവാൻ കാരണമായിട്ടുണ്ട് , ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ആക്ഷൻ ചിത്രമായ Top Gun Maveric എന്ന ബില്യൺ ഡോളർ ചിത്രവുമായിയുള്ള സാമ്യതകൾ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് ഒരുപാട് ചർച്ചയായിരുന്നു എന്നാൽ ഫൈറ്റർ ജെറ്റുകളുടെ ആക്ഷൻ രംഗങ്ങളിലെ സാമ്യത മാറ്റി നിർത്തിയാൽ പൂർണ്ണമായും ചിത്രം തികച്ചും വ്യത്യസ്തമായ കഥ പറയുന്ന ഒരു മുഴുനീള ആക്ഷൻ ചിത്രമാണ് എന്ന് ആദ്യമേ തന്നെ പറയട്ടെ Storyline

🔻കഥയിലേക്ക് വരുമ്പോൾ ഇന്ത്യൻ എയർ ഫോഴ്സിലെ ഏറ്റവും ശക്തരായ ഏത് ആക്രമത്തെയും ചെറുത്ത് നിൽക്കുവാൻ കഴിവുള്ള ഒരു ടീം ,റോക്കി എന്ന് വിളിപ്പേരുള്ള രാകേഷ് ജയ് സിംഗാണ് ടീമിൻ്റെ കമ്മാൻ്റിങ് ഓഫീസർ , ഷംശീർ പട്ടാനിയ, മിനാൽ റാത്തോർ , സർത്താജ് ഗിൽ , ബഷീർ ഖാൻ തുടങ്ങിയവരാണ് ടീം അംഗങ്ങൾ ഓരോരുത്തരും ഇന്ത്യൻ എയർ ഫോഴ്സിൻ്റെ മികച്ച ഫൈറ്റർ ജെറ്റ് പൈലറ്റ്മാരാണ് , അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീനഗറിലെ പുൽവാമ എന്നിടത്ത് വെച്ച് ഒരു ഭീഗര സംഘടന ഇന്ത്യൻ ആർമിയുടെ സീ.ആർ.പി എഫ് ഉദ്ധ്യോഗസ്ഥർ സഞ്ചരിക്കുന്ന ബസ്സുകളെ ആക്രമിക്കുന്നത് ആക്രമണത്തിൽ നിരവധി ജവാൻ മാർ മരണമടയുകയും ഒത്തിരിപേർക്ക് പരിക്കുകൾ പറ്റുകയും ചെയ്യുന്നു , ഇന്ത്യയുടെ അഭിമാനം കാക്കുവാൻ വേണ്ടി റോക്കിയുടെ നേതൃത്വത്തിലുള്ള എയർ ഫോഴ്സ് ടീം പാകിസ്താൻ്റെ ബോർഡർ താണ്ടുന്നു പിന്നീടുള്ള ആക്രമണങ്ങളും ഇന്ത്യൻ സൈനികരും ഭീഗരരും തമ്മിലുള്ള പോരട്ടങ്ങളുമാണ് സിനിമയുടെ സാരാംശം 

Cast&Crew

🔻ടീമിലെ ഏറ്റവും മികവുറ്റതും കരുത്തനുമായ പാറ്റീ അഥവാ ശംഷീർ പട്ടാനിയ യായി ഹൃതിക് റോഷൻ ഇപ്പോഴത്തേത് പോലെയും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അതി ഗംഭീര സ്ക്രീൻ പ്രസൻസ് തന്നെയാണ് ഹൃദിക്കിൻ്റെ പ്രത്യേകത , മറ്റൊരു ടീം അംഗമായ മിന്നി എന്ന കഥാപാത്രമായി ദീപിക പദുകോൺ മികവ് തെളിയിച്ചിട്ടുണ്ട് ഹൃദിക്കിൻ്റെയും ദീപികയുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി നല്ലത് പോലെ വർക്ക് ആയിട്ടുണ്ട് പല സീനുകളിലും അത് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട് , സ്പെഷ്യൽ ടീമിൻ്റെ കമ്മാൻ്റിങ് ഓഫിസറായ രാകേഷ് ജയിസിങ് ആയി അനിൽ കപൂർ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട് എടുത്ത് പറയേണ്ടത് സർത്താജ് ഗിൽ എന്ന കഥാപാത്രത്തിലൂടെ തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കരൺ സിംഗ് ഗ്രോവർ ചെയ്തത് പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യുന്ന നിമിഷങ്ങൾ സൃഷ്ടിക്കുവാൻ കരണിൻ്റെ സർത്താജ് എന്ന കഥാപാത്രത്തിനായിട്ടുണ്ട് ഇവരെ കൂടാതെ Akshai Oberoi, Rishabh Sawhney , Banveen Singh , Mahesh Shetty, Seerat Mast, Geeta Agarwal Sharma, Ashutosh Rana തുടങ്ങി ഒരു നീണ്ട താര നിര തന്നെ ചിത്രത്തിനുണ്ട് 


🔻ചിത്രത്തിൻ്റെ സാങ്കേതിക വഷങ്ങളിലേക്ക് കടക്കുമ്പോൾ അത്യുഗ്രൻ ഗ്രാഫിക് രംഗങ്ങളാണ് ചിത്രത്തിലുള്ളത് ഈ ഒരു ചെറിയ ബഡ്ജറ്റിലും ഹോളിവുഡ് ചിത്രങ്ങളോട് കടപിടിക്കുന്ന ഗ്രാഫിക് രംഗങ്ങൾ ഒരുക്കിയ ഗ്രാഫിക്സ് ടീം വലിയൊരു കയ്യടി അർഹിക്കുന്നുണ്ട് , സഞ്ചിത് ,അങ്കിത് എന്നിവരാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആക്ഷൻ രംഗങ്ങൾക്ക് ഇത്രയേറെ പ്രാധാന്യമുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിൻ്റെ പ്രസക്തി എത്രത്തോളം ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാര്യത്തിൽ സഞ്ചിതിൻ്റെ സംഗീതത്തിനു വലിയൊരു പങ്കുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ് , ജീവനുള്ള ഓരോ ഫ്രെയിമും ഒപ്പിയെടുക്കാൻ സച്ചിത് പൗലോസിൻ്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വലിയൊരു പ്രത്യേകത തന്നെയാണ് അത് ചിത്രത്തെ ആസ്വാദനത്തിൻ്റെ വേറൊരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട് 

🔻പൊതുവേ കണ്ട് വരുന്ന ആർമി ചിത്രങ്ങളുടെ സമാനമായ കഥയാണ് എങ്കിൽ കൂടിയും ആക്ഷൻ രംഗങ്ങളും കഥ പറയുന്ന രീതിയും പുതുമയുള്ളതായി അനുഭവപ്പെട്ടു എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ് മറ്റുള്ള ആക്ഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകരെ ഇമോഷണലി കണക്ട് ചെയ്യിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും മറ്റൊരു പ്രത്യേകഥയാണ് , അതോടൊപ്പം ആക്ഷൻ സിനിമകളിൽ കണ്ട് വരുന്ന പുരുഷ മേൽക്കോയ്മ ഈ ചിത്രത്തിലില്ല എന്നുള്ളത് എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് തൻ്റെ രാജ്യത്തിന് വേണ്ടി പുരുഷന്മാർ ചിത്രത്തിൽ ആകാശത്തിൽ ഫൈറ്റർ ജെറ്റുകൾ പറത്തുമ്പോൾ കൂടെ അതെ പോലെ തന്നെ സ്ത്രീകളും പുരുഷന് തുല്യമായി പങ്കെടുക്കുന്നു എന്നുള്ളത് സിനിമയുടെ നല്ലൊരു പോസിറ്റീവ് വശമാണ്🔻മുഴുവനായി പറയുമ്പോൾ ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഹോളിവുഡ് സിനിമകളോട് തത്തുല്യമായി ചേർത്ത് വെക്കുവാൻ സാധിക്കുന്ന ഒരു ആക്ഷൻ ചിത്രം വാർ ആക്ഷൻ ചിത്രങ്ങളുടെ ഫാൻ ആണ് നിങ്ങളെങ്കിൽ ചിത്രം ധൈര്യമായി തിരഞ്ഞെടുക്കാം ഒരിക്കലും നിരാശരാകേണ്ടി വരില്ല , തീയേറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക 


Duration : 2h 40 m


Genre : Action , Adventure, Drama 


My Rating : ★★★☆☆ 1/2

You Might Also Like

0 Comments