🔻പല ഭാഷകളിലായി വ്യത്യസ്തമായ ജോണറുകളിൽ പല സീരിയസുകൾ കണ്ടിട്ടുണ്ടെങ്കിലും ഒരു ആസ്വാദകൻ എന്ന നിലയിൽ മലയാളം ഇൻഡസ്ട്രിയിൽ നിന്ന് എന്ത് കൊണ്ട് ഒരു സീരിയസ് സംഭവിക്കുന്നില്ല എന്ന് ഒരുപാട് തവണ ചിന്തിക്കാൻ ഇടയായിട്ടുണ്ട് , ഞാനുൾപ്പെടെയുള്ള ഒത്തിരി പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് Ahammed Kabeer സംവിധാനം ചെയ്ത് Aju Varghese, Lal എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന " Kerala Crime Files " എത്തുന്നത് , അതെ മലയാളത്തിലെ ആദ്യത്തെ സീരീസ് സംഭവിച്ചിരിക്കുന്നു
🔻എറണാകുളത്തെ "Grand Tourist Home" എന്ന് പേരുള്ള ഒരു ചെറിയ ഹോട്ടലിൽ സ്വപ്ന എന്ന് പേരുള്ള ഒരു Sex worker കൊല ചെയ്യപ്പെടുന്നു , പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടാൻ കുറച്ചധികം പോലീസുകാർ ചേർന്ന് ശ്രമിക്കുന്നു, പ്രതിയെന്ന് സംശയിക്കുന്നയാളെപറ്റി പോലീസിൻ്റെ കയ്യിൽ ആകെ ഉള്ളത് "shiju" എന്നൊരു പേരും "പാറയിൽ വീട് നീണ്ടകര" എന്നൊരു Fake അഡ്രസും മാത്രമാണ് , പോലീസിൻ്റെ വിദഗ്ധമായ കുറ്റാന്വേഷണമാണ് സീരിയസിൻ്റെ സാരാംശം , ഇത്രയും ചെറിയ ഒരു കഥയെ making മികവിലൂടെ വളരെ മികച്ച രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ ഡയറക്ടർക്കായിട്ടുണ്ട് എന്നുള്ളത് നിസംശയം പറയാൻ സാധിക്കും
🔻 സീരിയസിൻ്റെ Making ലെ മികവ് കഴിഞ്ഞാൽ എടുത്ത് പറയേണ്ടത് കാസ്റ്റിംഗ് തന്നെയാണ് ഹെലൻ എന്ന മലയാള സിനിമയ്ക്ക് ശേഷം അജു വർഗീസിൻ്റെ മറ്റൊരു പോലീസ് വേഷം , വളരെ മികച്ച രീതിയിൽ തന്നെ ചെയ്ത് വെച്ചിട്ടുണ്ട് , CI Kuriyan എന്ന വേഷത്തിലൂടെ ലാലും തൻ്റെ സാനിദ്ധ്യം സീരിയസിലുടനീളം കാണിച്ചിട്ടുണ്ട് , കൂടുതലും പുതു മുഖങ്ങളാണ് എങ്കിലും എല്ലാവരും അവരുടെ വേഷങ്ങൾക്ക് കൃത്യമായി തന്നെ ചേരുന്നതായി തോന്നി , Navas Vallikkunnu, Sanju Sanichen എന്നിവരും സീരിയസിൽ 2 പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്
🔻കൃത്യ നിർവഹണം ചെയ്യുന്നതിൻ്റെ ഇടയിൽ പോലീസുകാർക്ക് നഷ്ടപ്പെടുന്ന ജീവിതത്തിലെ പല നല്ല നിമിഷങ്ങളെ പറ്റിയും വളരെ ചുരുങ്ങിയ സമയം കൊണ്ട് സീരിയസിൽ പറയാതെ പറയുന്നുണ്ട് എന്നുള്ളത് ശ്രദ്ധേയമായിരുന്നു , ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം എന്നുള്ള രീതിയിലാണ് സീരിയസ് അവസാനിച്ചിരിക്കുന്നത്
🔻മുഴുവനായി പറഞാൽ ഒരു ഡീസൻ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ, ഒരു Must Watch Element ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല എങ്കിലും ഒരു ചെറിയ കഥയെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് , ഇതൊരു തുടക്കമാണ് ഒത്തിരി നല്ല സീരിയസുകളിലേക്ക് വഴി ഒരുക്കുവാൻ പോവുന്ന തുടക്കം , Crime Investigation, Thriller തുടങ്ങിയ ജോണാറുകൾ ഇഷ്ടപ്പെടുന്നവർക്ക് തീരിച്ചയായും തിരഞ്ഞെടുക്കാം , Disney+Hotstar ൽ ഇപ്പോൾ സംരക്ഷണം ചെയ്യുന്നു
No of Episodes: 6
Genre: Crime Investigation, Drama ,Thriller
Streaming Platform: Disney Plus Hotstar
My Rating: ★★★☆☆