ആവേശം കൊള്ളിച്ച് രംഗണ്ണനും കൂട്ടരും | Aavesham Movie Review

April 12, 2024

 

Aavesham (2024)  Malayalam Review


🔻ചിലർ അങ്ങനെയാണ് എടുത്തു പറയാൻ ഒരുപാട് സിനിമകൾ ഒന്നും ഉണ്ടാവില്ല പേര് നില നിർത്തുവാനും അടുത്ത സിനിമയ്ക്കായി പ്രേക്ഷകരെ കാത്തിരിപ്പിക്കാനും ഒറ്റ സിനിമ തന്നെ മതിയാകുന്ന ചിലർ അത്തരത്തിലുള്ള ഒരു നവാഗതനായ സംവിധായകനാണ് "രോമാഞ്ചം" എന്ന ഗംഭീര ചിത്രത്തിൻ്റെ സംവിധായകനായ ജിത്തു മാധവൻ , രോമാഞ്ചം എന്ന ഗംഭീര ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആവേശം എന്ന സിനിമ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വന്നതിന് ശേഷം തുടങ്ങിയ ഹൈപ്പാണ് പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വെറുതെയായില്ല എന്ന് ആദ്യം തന്നെ പറയട്ടെ, രണ്ടര മണിക്കൂർ എല്ലാം മറന്നു ആസ്വദിക്കണോ ?? എങ്കിൽ നിങ്ങൾക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം അതേ ഫഹദ് ഫാസിൽ എന്ന നടൻ്റെ അഴിഞ്ഞാട്ടമാണ് സിനിമ സിനിമയുടെ പേരിനോട് നൂറു ശതമാനം നീതി പുലർത്തുവാൻ ചിത്രത്തിനായിട്ടുണ്ട് എന്ന് പറയാതെ ഇരിക്കുവാൻ സാധിക്കില്ല അത്രയ്ക്ക് മികച്ചതാണ് സിനിമ 


🔻കഥയിലേക്ക് വരുമ്പോൾ കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് എൻജിനീയറിങ് പഠിക്കുവാൻ എത്തുന്ന മൂന്ന് വിദ്യാർത്ഥികൾ , കോളേജിലെ മുതിർന്ന വിദ്യാർഥികളിൽ നിന്നും നേരിടുന്ന പീഡനങൾ മൂവരുടെയും കലാലയ ജീവിതം ദുരിതത്തിലാഴ്‌ത്തുന്നു തിരിച്ച് അവർക്കിട്ടൊരു പണി കൊടുക്കുവാനും കോളേജിൽ തങ്ങൾക്ക് ഒരു വില ഉണ്ടാക്കി എടുക്കുവാനും വേണ്ടി മൂവരും ഒരു ലോക്കൽ കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു അങ്ങനെ മൂവരും എത്തിപ്പെടുന്നതാവട്ടെ ബാംഗളൂരിലെ തന്നെ മുതിര ഗുണ്ടാ തലവന്മാറിൽ ഒരാളയാ രംഗ അഥവാ രംഗണ്ണൻ്റെ അടുക്കലേക്കാണ് പിന്നീട് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും അപ്രതീക്ഷിതമായ വഴി തിരിവുകളുമൊക്കെയാണ് ചിത്രത്തിൻ്റെ സാരാംശം 

🔻രംഗണ്ണനായി അഴിഞ്ഞാടിയ ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ , ഫഹദ് തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും മികച്ച രീതിയിൽ ഇതിന് മുമ്പ് കോമഡി കൈകാര്യം ചെയ്തിട്ടില്ല അത്രയ്ക്കും മികച്ച പ്രകടനമാണ് രംഗയുടേത് സെക്കൻ്റ് ഹാഫിൽ എവിടെയോ താളം തെറ്റിയ സിനിമയെ തൻ്റെ എനർജറ്റിക് പെർഫോമൻസിലൂടെ മാത്രം മുഴുവൻ ശക്തിയോടെ തിരിച്ചു കൊണ്ട് വരാൻ ഫഹദിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് എടുത്ത് പറയേണ്ടതാണ് ചിത്രത്തിൻ്റെ തുടക്കത്തിൽ എഴുതി കാണിച്ചത് പോലെ തന്നെ They Re-introduce the full potential of Fa-Fa അതേ ഫഹദ് ഫാസിൽ എന്ന നടൻ്റെ മാക്സിമം കഴിവ് പുറത്തേടുക്കുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട് , പിന്നീട് എടുത്ത് പറയേണ്ടത് രംഗയുടെ വലം കൈ പോലെ എന്തിനും കൂടെ നിൽക്കുന്ന കൂട്ടാളിയായ അമ്പാനായി അഭിനയിച്ച് തകർത്ത സജിൻ ഗോപുവാണ് , ചെറിയ മുഖ ഭാവങ്ങളിൽ പോലും പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുവാൻ സജിന് സാധിച്ചിട്ടുണ്ട് അത്രമേൽ മികവുറ്റതാണ് സജിൻ്റെ അമ്പാൻ എന്ന കഥാപാത്രം , തങ്കം മോഹൻ അവതരിപ്പിച്ച അമ്മയുടെ കഥാപാത്രവും കയ്യടി നേടുന്നുണ്ട് , രംഗയിൽ ഈ കഥാപാത്രം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് അത് ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു . ഇവരെ കൂടാതെ മലയാളി ഗെയിമറും യുട്യൂബ് സ്‌ട്രീമറുമായ പ്രണവ് എന്ന ഹിപ്സ്റ്റർ, മിഥുൻ ജെ എസ്സ് , റോഷൻ ഷാനവാസ് , മൻസൂർ അലിഖാൻ , പ്രമോദ് വെളിയനാട് , ആശിഷ് വിദ്യാർഥി , പൂജ മോഹൻ രാജ് , നീരജ രാജേന്ദ്രൻ , ശ്രീജിത്ത് നായർ തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിനുണ്ട് എല്ലാവരും അവരുടെ റോളുകൾ മികവുറ്റതാക്കിയിട്ടുണ്ട്

🔻ചിത്രത്തിൻ്റെ പിന്നണിയിലേക്ക് വരുമ്പോൾ രംഗയുടെ ഓരോ നിമിഷങ്ങൾക്കും പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ മറ്റൊരു തലം സമ്മാനിക്കുവാൻ സുശിൻ ശ്യാമിൻ്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് നിസംശയം പറയുവാൻ സാധിക്കും ഇപ്പോഴത്തെയും പോലെ തന്നെ തൻ്റെ ഭാഗം സുഷിൻ അധി ഗംഭീരമായി തന്നെ പൂർത്തിയാക്കിയിട്ടുണ്ട് , സമീർ താഹിറാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം , ചിത്രത്തിൻ്റെ സ്വഭാവത്തിന് അനുസൃതമായ രീതിയിൽ ജീവൻ തുളുമ്പുന്ന ഒരുപറ്റം സീനുകൾ ഒപ്പിയെടുക്കാൻ സമീറിൻ്റെ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട് , വിവേക് ഹർഷനാണ് ചിത്രത്തിൻ്റെ എഡിറ്റർ അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് , നസ്രിയ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്


🔻മുഴുവനായി പറയുമ്പോൾ പേര് പോലെ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ കെൽപ്പുള്ള ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ , രണ്ടര മണിക്കൂർ എല്ലാം മറന്നു ഒരു സിനിമ ആസ്വദിക്കാൻ , ചിരിക്കുവാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുക്കാം നിരാശരാകേണ്ടി വരില്ല എന്നുള്ളത് തീർച്ചയാണ് , തീയറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക 


Genre : Comedy , Drama


Duration : 2h 30 m


My Rating : ★★★★☆

You Might Also Like

2 Comments

  1. Replies
    1. i think the peoples aren't much aware about the comment section 😂

      Delete