ലോകോത്തര നിലവാരത്തിലേക്ക് ഒരു മലയാള സിനിമ | Aadujeveeitham Review

March 29, 2024

 

Aadu Jeevitham Malayalm Review

🔻 "ആട് ജീവിതം" ഈയൊരു പേര് കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും വായനക്കാരെ കണ്ണീരണിയിച്ച ബെന്യാമിൻ്റെ തൂലികയിൽ നിന്നുമടർന്ന് വീണ നജീബ് എന്ന ആലപ്പുഴക്കാരൻ്റെ ജീവിത കഥ അതൊരു സിനിമയാകുന്നു നജീബായി വേഷമിടുന്നതാവട്ടെ മലയാളത്തിലെ ഏറ്റവും വലിയ യുവ നടന്മാരിലൊരാളായ പൃഥ്വിരാജ് സുകുമാരനും, കാത്തിരിക്കാൻ ഇതിലും വലിയ കാരണങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല മലയാളി പ്രേക്ഷകർക്ക് ബ്ലെസ്സി എന്ന സംവിധായകൻ്റെ നീണ്ട 16 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇന്നും കുറിച്ചപ്പോൾ നമ്മൾ ചിലപ്പോഴൊക്കെ പറയാറില്ലേ "Hard work pays off " അതിനൊരു മികച്ച ഉദാഹരണമായിഈ സിനിമ ഒരു വായനക്കാരൻ എന്ന നിലയിൽ എൻ്റെ പ്രതീക്ഷകൾക്ക് എത്രയോ മുകളിലേക്ക് ഉയരാൻ ചിത്രത്തിനായിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ വയ്യ മലയാള സിനിമയെ ലോക സിനിമ നിലവാരത്തിലേക്ക് എത്തിക്കുവാൻ പോകുന്ന എക്കാലവും മികച്ച എന്നും ഓർമ്മിക്കപ്പെടുവാൻ പോകുന്ന ഒരു മാസ്റ്റർപീസ് തന്നെയാണ് ചിത്രം എന്ന് തുടക്കം തന്നെ പറയട്ടെ 


🔻ചിത്രത്തിൻ്റെ കഥയിലേക്ക് വരുമ്പോൾ പുഴയിലെ മണൽ വാരലും ചെറിയ ചെറിയ ജോലികളുമായി ചെറിയൊരു ജീവിതം നയിച്ച് പോവുന്ന നജീബ് എന്ന ചെറുപ്പക്കാരൻ, സന്തോഷകരമായൊരു ദാമ്പത്യ ജീവിതവും തങ്ങളിലേക്ക് മൂന്നാമതൊരാൾ കൂടെ വരുന്നു എന്നൊരു തീരിച്ചറിവും ഏതൊരു സാധാരണക്കാരനെയും പോലെ നജീബിലും ഉത്തരവാദിത്വങ്ങളുടെ ഭാരം കൂട്ടുന്നു കുറച്ച് പണം സമ്പാദിക്കുവാനും തന്നെ ആശ്രയിക്കുന്നവർക്കു നല്ലൊരു ജീവിതം നൽകുവാനും പ്രിയപ്പെട്ടവരേ പിരിഞ്ഞിരിക്കുന്ന വിഷമം ഉണ്ടായിട്ടും അതും സഹിച്ചു തൻ്റെ സുഹൃത്തിൻ്റെ ഭാര്യ സഹോദരൻ നൽകിയ വിസയുമായി നജീബ് കടൽക്കടക്കുന്നൂ കൂടെ നജീബിന് കൂട്ടായി ഹക്കീം എന്ന മീഷപോലും മുളയ്ക്കാത്ത ഒരു ചെറുപ്പക്കാരനും , പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും അമിത ഭാരവുമായി ആ പുതിയ നഗരത്തിലേക്ക് എത്തിപ്പെടുന്ന നജീബിനെയും ഹക്കീമിനെയും കാത്തിരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്ര കഠിനമായ അനുഭവങ്ങളായിരുന്നു ആടുകളെയും ഒട്ടകങ്ങളുടെയും ഇടയിലെ പേര് പോലെ തന്നെയുള്ള ഒരു മനുഷ്യൻ്റെ ആട് ജീവിതം അവിടെ നിന്നുള്ള നജീബിൻ്റെയും ഹക്കീമിൻ്റെയും രക്ഷപ്പെടലാണ് സിനിമയുടെ സാരാംശം


🔻നജീബ് മുഹമ്മദ് എന്ന കഥാപാത്രമായി മലയാളത്തിൻ്റെ ഏറ്റവും മികച്ച യുവ നടനായ പൃഥ്വിരാജ് തൻ്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ചെയ്തു വെച്ചിരിക്കുന്നത് , ഇതിനോടകം തന്നെ ചർച്ചയായ അദ്ദേഹത്തിൻ്റെ Body transformation എന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അദ്ദേഹത്തിൻ്റെ ഈ സിനിമയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാട് സിനിമയിൽ എവിടെയും പൃഥ്വിരാജിനെ കാണുവാൻ സാധിച്ചില്ല എന്നുള്ളത് എടുത്ത് പറയേണ്ടത് തന്നെയാണ് അത്രയ്ക്കും മികച്ചതായിരുന്നു പൃഥ്വിരാജിൽ നിന്നും നജീബിലേക്കുള്ള പരകായ പ്രവേശം, എന്തിനേറെ പറയുന്നു ചില ആംഗ്യങ്ങൾ , ചില സീനുകളിലെ ശബ്ദത്തിൻ്റെ മോടുലേഷനുകൾ പോലും ഞെട്ടിച്ചു കളഞ്ഞു അദ്ദേഹത്തിൻ്റെ ഈയൊരു performance ന് നാഷണൽ അവാർഡിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല എന്ന് നിസംശയം പറയേണ്ടി വരും അത് പോലെ തന്നെ എടുത്ത് പറയേണ്ട അധികം ആരും കേൾക്കാത്ത ഒരു പേരാണ് ഹക്കീം എന്ന കഥാപാത്രം ചെയ്ത ഗോകുൽ എന്ന യുവ നടൻ്റെ അഭിനയം പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങൾ ചെയ്തിട്ടുണ്ടോ അതെല്ലാം അത് പോലെ തന്നെ അദ്ദേഹത്തോട് ഒപ്പം ചേർന്നു നിന്നുകൊണ്ടു ഗോകുലും ചെയ്തിട്ടുണ്ട് തൻ്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കം തന്നെയാണ് ഗോകുലിന് ഈ സിനിമയിലൂടെ ലഭിച്ചിരിക്കുന്നത് , നജീബിൻ്റെ പ്രാണനായ സൈനുവായി അമല പോളും മികച്ച അഭിനയം തന്നെ കാഴ്ചവെച്ചിട്ടുണ്ട് , ഇവരെ കൂടാതെ Jimmy Jean Louis, Talib Al balushi, Rik Aby , Shobha Mohan ,Nazer Karutheni, തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിനുണ്ട് ഓരോരുത്തരും അവരുടെ കഥാപാത്രത്തിന് അനുയോജ്യമായ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട് 


🔻സിനിമയുടെ പിന്നണിയിലേക്ക് വരുമ്പോൾ ആദ്യം പറയേണ്ടത് ചിത്രത്തിന് ശബ്ദത്തിലൂടെ ജീവൻ നൽകിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകനെ കുറിച്ചാണ് അതെ The Legend A R Rahman ഒരു സിനിമയ്ക്ക് സംഗീതം കൊടുക്കുന്ന ജീവനെ കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ ആ സംഗീതം ചെയ്യുന്നത് A R റഹ്മാനെ പോലെയൊരു മാന്ത്രികൻ കൂടെ ആണെങ്കിലോ ?? പ്രേക്ഷകരെ ഭീതിയിലൂടെ സഞ്ചരിച്ച് ധയനീയതയുടെ മൂർധന്വാവസ്ഥയിലേക്ക് എത്തിച്ച് പ്രതീക്ഷയുടെ തിരി നാളം കാണിക്കുവാൻ A.R റഹ്മാന് തൻ്റെ സംഗീതത്തിലൂടെ കഴിഞ്ഞിട്ടുണ്ട് തൻ്റെ കരിയറിലെ മികച്ച വർക്കുകളിൽ ഒന്നായി തന്നെ ആട് ജീവിതം അറിയപ്പെടും സംശയമില്ല , Sunil K.S , K.U Mohanan എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ട്രെയിലറിലൊക്കെ നമ്മളെ അമ്പരപ്പിച്ച ഫ്രയിമുകൾക്കും മുളകിൽ ജീവൻ തുളുമ്പുന്ന ഒരുപാട് ഫ്രെയിമുകൾ ചിത്രത്തിലുണ്ട് അത് ചിത്രത്തിൻ്റെ ആസ്വാദനത്തിന് കനം കൂട്ടുവാൻ സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ ഇരിക്കുവാൻ സാധിക്കില്ല Finn George , Sreekar Prasad എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് , ഈ ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിൻ്റെ പിന്നണിയും അത്രമേൽ അധ്വാനിച്ചിട്ടുണ്ട് ഈ സിനിമയുടെ മികവിന് വേണ്ടി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിൻ്റെ ഭലമാണ് ലോകോത്തര നിലവാരമുള്ള ഈ മലയാള ചിത്രം🔻മുഴുവനായി പറയുമ്പോൾ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുവാൻ കെൽപ്പുള്ള ഒരു ക്ലാസ്സിക് മാസ്റ്റർപീസ് , ഒരു വായനക്കാരൻ എന്ന നിലയിൽ ഈ സിനിമ ആനൗൺസ് ചെയ്തത് മുതൽ എന്നെ ചിന്തിപ്പിച്ച ഒരു കാര്യമാണ് ഇത്രയേറെ പ്രേക്ഷക പിന്തുണയുള്ള ഒരു നോവൽ സിനിമയാകുമ്പോൾ പ്രേക്ഷകരുടെ ഭാവനയ്ക്ക് അനുസരിച്ച് ചിത്രത്തിന് ഉയരാൻ കഴിഞ്ഞില്ല എങ്കിൽ എന്താവും ചിത്രത്തിൻ്റെ അവസ്ഥ എന്നുള്ളത് എന്നാൽ എൻ്റെ ചിന്തകളെയൊക്കെ തകിടം മറിച്ചു കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ചിത്രത്തിൻ്റെ ലെവൽ എന്ന് നിസംശയം പറയുവാൻ സാധിക്കും ഓരോ മലയാളിക്കും ലോകത്തോട് ധൈര്യമായി വിളിച്ച് പറയാം എന്നിട്ട് കാണിച്ചു കൊടുക്കാം ഇതൊരു മലയാള സിനിമയാണ് എന്ന് , തീയേറ്ററുകളിൽ തന്നെ ആസ്വദിക്കുവാൻ ശ്രമിക്കുക , നോവൽ ഇതുവരെ വായിച്ചിട്ടില്ലാത്തവർ സിനിമ കാണുന്നതിന് മുൻപ് വായിക്കുന്നത് ഒഴിവാക്കുക 


Genre : Drama , Survival Thriller 


Duration : 2h 52 m


My Rating : ★★★★★

You Might Also Like

0 Comments