Ram C/O Anandhi | റാം C/O ആനന്ദി

February 26, 2024

 

Ram C/O Anandhi Book Review
📍അഖിൽ പി ധർമ്മജൻ ഒരു പക്ഷെ ഈ ഒരു പേര് കേൾക്കാൻ ബാക്കിയുള്ള ഒരു മലയാളി വായനാ പ്രേമികളും ഉണ്ടാവാൻ സാധ്യതയില്ല ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ചെറിയ ആധ്യായങ്ങളായി "ഓജോ ബോർഡ്" എന്ന നോവൽ എഴുതി ജന ശ്രദ്ധ പിടിച്ചു പറ്റി തൻ്റെ കരിയറിന് തുടക്കം കുറിച്ചു പിൽക്കാലത്ത് പുസ്തക രൂപത്തിൽ തൻ്റെ ഓജോ ബോർഡ് പ്രസിദ്ധീകരിച്ചപ്പോൾ ഫേസ്ബുക്കിൽ നിന്നും പുസ്തക രൂപത്തിൽ ആദ്യമായി പുറത്തിറങ്ങുന്ന മലയാള നോവൽ എന്ന ബഹുമതിയും ലഭിച്ചിരുന്നു , പിന്നീടങ്ങോട്ട് അഖിലിന് ഒരു തിരിഞ്ഞു നോട്ടം വേണ്ടി വന്നിട്ടില്ല , മെർക്കുറി ഐലൻഡ് എന്ന തൻ്റെ രണ്ടാമത്തെ നോവലിന് ശേഷം മലയാള സിനിമയിൽ ഗംഭീര വിജയം കൈവരിച്ച 2018 എന്ന സിനിമയുടെ കഥ എഴുതി സിനിമാ ജീവിതത്തിലേക്ക് തുടക്കം കുറിച്ചു , ഇതേ അഖിൽ പി ധർമ്മജനിൽ നിന്നും ചെന്നൈ നഗരം അടിസ്ഥാനമാക്കി ഇറങ്ങിയൊരു സിനിമാറ്റിക് നോവലാണ് റാം C/O ആനന്ദി ഏതൊരു തുടക്കക്കാരനും എന്ന എളുപ്പത്തിൽ വായിച്ച് മനസ്സിലാക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ലളിതമായ ഭാഷയായതിനാലാവണം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വായനക്കാരുടെ ഇഷ്ട്ട നോവലായി മാറി DC ബുക്കിൻ്റെ ടോപ് സെല്ലിംഗ് നോവലായി മാറുവാൻ റാം C/O ആനന്ദിക്ക് സാധിച്ചതും 

Ram C/O Anandhi Book Review

📍നോവലിൻ്റെ ചെറിയ രീതിയിൽ സംഗ്രഹിക്കുകായാണ് എങ്കിൽ ആലപ്പുഴ ജില്ലയിലെ ചെറിയൊരു തീരദേശ ഗ്രാമത്തിൽ നിന്നും സിനിമ എന്ന വലിയ മോഹവുമായി സിനിമ പഠിക്കുവാനും ചെന്നൈ നഗരത്തിൻ്റെ മനോഹരിതയെ കുറിച്ച് ഒരു നോവൽ എഴുതണം എന്ന ലക്ഷ്യത്തോടെ ചെന്നൈയിൽ എത്തുന്ന ശ്രീ റാം എന്ന ചെറുപ്പകാരൻ , ചെന്നൈയിലെ തിരക്ക് പിടിച്ച നഗര ജീവിതത്തിലും അയാൾ പുതിയ പുതിയ ജീവിതാനുഭവങ്ങൾ കണ്ടെത്തുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു അങ്ങനെ റാമിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്നവരാണ് സഹപാഠികളായ വെട്രിയും , രേഷ്മയും , രേഷ്മയുടെയും വെട്രിയുടെയും സൗഹൃദം റാമിന് പുതിയ പുതിയ ബന്ധങ്ങൾ ചെന്നൈ നഗരത്തിൽ ഉണ്ടാക്കി കൊടുക്കുന്നു അങ്ങനെ റാമിൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരാണ് പാട്ടിയും , ആനന്ധിയും , മല്ലിയുമൊക്കെ ലളിതമായൊരു ജീവിതം പ്രതീക്ഷിച്ച് ചെന്നൈ നഗരത്തിൽ എത്തിയ റാമിനെ ഈ സൗഹൃതങ്ങൾ കാരണം വരവേൽക്കുന്നത് അപ്രതീക്ഷിത സംഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു , അവിടെ വെച്ചുള്ള റാമിൻ്റെയും കൂട്ടരുടെയും പ്രണയവും , യാത്രകളും പ്രതികാരവുമൊക്കെയാണ് നോവലിൻ്റെ സാരാംശം

📍നോവലിൻ്റെ പറ്റി അഖിൽ പി ധർമ്മജൻ പറയുന്നത് റാം C/O ആനന്ദിയെ താൻ ഒരു സിനിമാറ്റിക് നോവൽ എന്ന് വിളിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ഒരു സിനിമ കാണുവാൻ ടിക്കറ്റ് എടുത്ത മനസ്സോടെ നിങ്ങൾക്ക് ഈ നോവലിനെ വായിക്കുവാൻ സാധിക്കുമെന്നുമാണ് , ഈ നോവൽ എഴുതുവാൻ വേണ്ടി താൻ 2 വർഷത്തോളം കാലം ചെന്നയിൽ താമസിച്ചിരുന്നു എന്നും അവിടെ വെച്ചുണ്ടായ അനുഭവങ്ങളും അബദ്ധത്തിൽ ചെന്ന് ചാടിയ പ്രശ്നങ്ങളും മുൻ നിർത്തിയാണ് ഈ നോവൽ താൻ മുഴുവനാക്കിയത് എന്നും പറയുന്നു , നോവലിസ്റ്റ് പറഞ്ഞ ഈ കാര്യങ്ങളൊക്കെയും വായിക്കുന്ന ഏതൊരു പ്രേക്ഷകനും നോവൽ വായിക്കുമ്പോൾ എളുപ്പത്തിൽ കണക്ട് ചെയ്യുവാൻ സാധിക്കും എന്നതിൽ സംശയമില്ല അത്ര മനോഹരമായും ആഴത്തിലുമാണ് അഖിൽ ചെന്നൈ നഗരത്തെ ഈ നോവലിലൂടെ എഴുതി വെച്ചിരിക്കുന്നത് , വളരെയധികം സമകാലിക പ്രസക്തിയുള്ള ചില വിഷയങ്ങളെ വളരെ ലളിതമായും അർത്തവത്തായ രീതിയിലും അവതരിപ്പിച്ചിരിക്കുന്നു എന്നുള്ളത് എടുത്ത് പറയേണ്ട മറ്റൊരു കാര്യം തന്നെയാണ് 

📍മുഴുവനായി പറയുമ്പോൾ നിങ്ങളൊരു തികഞ്ഞ സിനിമാ പ്രേമിയും ബുക്കുകൾ വായിക്കുവാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളുമാണ് എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മനോഹരമായ ഒരു ബുക്കാണ് റാം CO ആനന്ദി വളരെയധികം ലളിതമായ ഭാഷ ഉപയോഗിച്ചിരിക്കുന്നു എന്നതിനാൽ തന്നെ ഏതൊരു തുടക്കക്കാരനും എളുപ്പത്തിൽ വായിച്ചു തീർക്കുവാൻ സാധിക്കും എന്നതിൽ സംശയമില്ല ബുക്കിൻ്റെ തുടക്കത്തിൽ പറയുന്നത് പോലെ തന്നെ "ചെന്നൈ ഉങ്കളെ അൻപുടൻ വരവേർക്കിത്" അതെ ഓരോ അക്ഷരങ്ങളിലൂടെ വായനക്കാർക്ക് ചെന്നൈ നഗരത്തിൻ്റെ മനോഹാരിത ആസ്വദിക്കാം 



Publishers: DC Books 


No: of pages : 320


Purchasing Link : CLICK HERE TO BUY


You Might Also Like

0 Comments